കർണാടകത്തിൽ ഇന്ന് നിർണായക ദിനം;13 പേരുടെ രാജിയിൽ സ്‌പീക്കറുടെ തീരുമാനം ഇന്നുണ്ടാവും
13 പേരുടെ രാജിയിൽ സ്‌പീക്കർ തീരുമാനം പറയാനിരിക്കെ രാവിലെ 9 30 ന് കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേരും.
കര്‍ണാടകയില്‍ സഖ്യസര്‍ക്കാരിന്‍റെ ഭാവി ഇന്നറിയാം. 10 കോൺഗ്രസ് എംഎൽഎമാരും മൂന്ന് ജെഡിഎസ് എംഎൽഎമാരും നല്‍കിയിരിക്കുന്ന രാജിയിലാണ് സ്പീക്കറുടെ തീരുമാനം വരുന്നത്. മന്ത്രിപദവി വച്ച് നീട്ടിയിട്ടും, ഡി കെ ശിവകുമാർ നേരിട്ടെത്തി ചർച്ച നടത്തിയിട്ടും വിമതർ വഴങ്ങിയില്ലെങ്കിൽ രാജി വച്ച എംഎൽഎമാരെ അയോഗ്യരാക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങാൻ ആലോചിക്കുകയാണ് കോൺഗ്രസ് നേതൃത്വം.
13 പേരുടെ രാജിയിൽ സ്‌പീക്കർ തീരുമാനം പറയാനിരിക്കെ രാവിലെ 9 30 ന് കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം ചേരും. വിമതര്‍ യോഗത്തില്‍ പങ്കെടുക്കാനെത്തുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. പങ്കെടുക്കാത്തവരെ അയോഗ്യരാക്കാനാണ് കോൺഗ്രസ് തീരുമാനം. അതേസമയം 107 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട ബിജെപി കുമാരസ്വാമിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും.