Select Your Language

Notifications

webdunia
webdunia
webdunia
webdunia

കർണാടകത്തിൽ ബീഫ് നിരോധനം, നിയമനിർമ്മാണം ഉടനെന്ന് സർക്കാർ

കർണാടകത്തിൽ ബീഫ് നിരോധനം, നിയമനിർമ്മാണം ഉടനെന്ന് സർക്കാർ
, ശനി, 11 ജൂലൈ 2020 (11:04 IST)
ബെംഗളുരു: ഗോഹത്യയും, ബീഫിന്റെ ഉപയോഗവും നിരോധിയ്ക്കാൻ ഒരുങ്ങി കർണാടക. ഇതിനായി ഉടൻ നിയാമ നിർമ്മാണം നടത്തുമെന്ന് സംസ്ഥാന മൃഗസംക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാൻ പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ നിലവിൽ അവസ്ഥ മാറിയാൽ ഉടൻ നിയമനിർമ്മാണത്തിനായി വിദഗ്ധ സമിതിയെ നിയോഗിയ്ക്കും എന്ന് മന്ത്രി വ്യക്തമാക്കി.
 
രാജ്യത്ത് നിരവധി സംസ്ഥാനങ്ങളിൽ ഗോഹത്യ നിരോധിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ കർണാടകും ഉടൻ നിയമനിർമ്മാണം നടത്തും. ബീഫ് കഴിയ്ക്കുന്നത് ഉൾപ്പടെ സംസ്ഥാനത്ത് നിരോധിയ്ക്കും. കൊവിഡ് വ്യാപനത്തെ തുടർന്നുള്ള നിലവിലെ അവസ്ഥ മാറിയാൽ ബീഫ് നിരോധനത്തിനായി വിദഗ്ധ സമിതിയെ നിയോഗുയ്ക്കും. ആവശ്യം വന്നാൽ ഈ സമിതി ഉത്തർപ്രദേശ് ഗുജറാത്ത് സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തും എന്നും പ്രഭു ചൗഹാൻ പറഞ്ഞു.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറ്റദിവസം 27,114 പേർക്ക് രോഗബാധ, 519 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8 ലക്ഷം കടന്നു