കാർത്തിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി കമലും രജനിയും! എല്ലാം വെറുതേയായോ?

കുറച്ചൂടി കാത്തിരിക്കൂ, അത്ഭുതം കാണാം: കാർത്തിയുടെ ഒളിയമ്പുകൾ ആർക്കു നേരെ?

Webdunia
ശനി, 17 ഫെബ്രുവരി 2018 (07:51 IST)
തമിഴിലെ മുൻനിര നായകരന്മാരെല്ലാം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായി വാർത്തകളുണ്ടായിരുന്നു. കമൽ ഹാസൻ, രജനികാന്ത്, വിശാൽ തുടങ്ങിയവർ ഇതിനായുള്ള ശ്രമങ്ങളും തുടങ്ങി‌യിരുന്നു. രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ ഭാഗമായി കമൽ ഹാസൻ സിനിമാ ജീവിതം അവസാനിപ്പിക്കാൻ ഒരുങ്ങുന്നുവെന്നും ‌വാർത്തകൾ ഉണ്ടായിരുന്നു.   
 
എന്നാൽ, ഇപ്പോഴിതാ വിശാലിന്റെ അടുത്ത സുഹൃത്തും നടനുമായ കാര്‍ത്തി താരങ്ങളുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലു‌കൾ നടത്തിയിരിക്കുകയാണ്. സുഹൃത്തായ വിശാൽ രാഷ്ട്രീയത്തി‌ലേക്കുണ്ടാകില്ല എന്നാണ് കാർത്തി പറഞ്ഞിരിക്കുന്നത്. ഒപ്പം, കമലിന്റേയും രജനിയുടെയും രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും വ്യക്തമായ കാര്യമാണ് കാർത്തി പറയുന്നത്. 
 
വിശാല്‍ മാത്രമല്ല തമിഴ് സിനിമയിലെ താരങ്ങളാരും രാഷ്ട്രീയത്തിലിറങ്ങാന്‍ പോകുന്നില്ലെന്നാണ് കാര്‍ത്തി പറയുന്നത്. ‘വിശാല്‍ ഒരിയ്ക്കലും രാഷ്ട്രീയ പാര്‍ട്ടി രൂപീകരിയ്ക്കില്ല. ഒരു പൗരനെന്ന നിലയ്ക്ക് ജനങ്ങളെ സഹായിക്കാന്‍ വിശാലിന് തോന്നുന്നുണ്ടെന്നുള്ളത് സത്യാവസ്ഥ ആണ്. അതിനാലാണ് നോമിനേഷനുകള്‍ നല്‍കിയതും. എന്നാല്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ സംഭവിക്കാവുന്ന അപകടങ്ങളെപ്പറ്റിയും അദ്ദേഹം ബോധവാനാണ്.
 
'കുറച്ചു മാസങ്ങള്‍ കാത്തിരിയ്ക്കൂ, രജനിയും കമലുമൊക്കെ എന്താണ് തമിഴ് ജനതയോട് പറയുന്നതെന്ന് കാണാം. അവര്‍ രണ്ടു പേരും തമിഴ് സിനിമാ ഇതിഹാസങ്ങളാണ്. തമിഴ് ജനത അവര്‍ക്ക് കൊടുക്കുന്ന ഒരു ബഹുമാനമുണ്ട് അതുപേക്ഷിച്ച് അവര്‍ എങ്ങോട്ടും പോകുകയില്ല'. കാര്‍ത്തി പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വടക്കു കിഴക്കന്‍ ഇന്ത്യയിലുള്ള ജൂതന്മാരെ ഇസ്രായേല്‍ കൊണ്ടുപോകുന്നു; പദ്ധതിക്ക് ഇസ്രയേല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി

കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ശക്തി പ്രാപിച്ചു; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

പോലീസുകാരനില്‍ നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സ്പാ ജീവനക്കാരി അറസ്റ്റില്‍

'പോകല്ലേ, ഞങ്ങളുടെ കൂടെ നില്‍ക്ക്'; ട്വന്റി - ട്വന്റി സ്ഥാനാര്‍ഥിയുടെ കാലുപിടിച്ച് വി.ഡി.സതീശന്‍

ജോലിക്കിടെ നഗ്‌നത പ്രദര്‍ശിപ്പിച്ച ബിഎല്‍ഒയ്‌ക്കെതിരെ നടപടി; വിശദീകരണം തേടി കളക്ടര്‍

അടുത്ത ലേഖനം
Show comments