Select Your Language

Notifications

webdunia
webdunia
webdunia
webdunia

കലൈഞ്ജറെ അവസാനമായി കാണാൻ ആയിരങ്ങൾ; സമാധി സ്ഥലത്തിനായി ഹൈക്കോടതിയിൽ വാദം തുടങ്ങി

കലൈഞ്ജറെ അവസാനമായി കാണാൻ ആയിരങ്ങൾ; സമാധി സ്ഥലത്തിനായി ഹൈക്കോടതിയിൽ വാദം തുടങ്ങി

കലൈഞ്ജറെ അവസാനമായി കാണാൻ ആയിരങ്ങൾ; സമാധി സ്ഥലത്തിനായി ഹൈക്കോടതിയിൽ വാദം തുടങ്ങി
ചെന്നൈ , ബുധന്‍, 8 ഓഗസ്റ്റ് 2018 (09:28 IST)
അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എം കരുണാനിധിയുടെ (94) മൃതദേഹം മകൾ കനിമൊഴിയുടെ വസതിയിൽനിന്ന് പുലർച്ചെ 5.30 നോടെ രാജാജി ഹാളിലെത്തിച്ചു. അന്ത്യവിശ്രമ സ്ഥലം സംബന്ധിച്ച വിവാദങ്ങൾ നിലനിൽക്കെ തമിഴകത്തിന്റെ കലൈഞ്ജർക്ക് അന്ത്യാഞ്ജലിയേകാൻ രാജാജി ഹാളിനു മുന്നിലേക്കു ജനപ്രവാഹം. 
 
നടൻ രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ പനീർസെൽവം, ടി.ടി.വി.ദിനകരൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
 
ഹാളിനു പുറത്തും വഴികളിലുമായി ആയിരങ്ങളാണ് തങ്ങളുടെ നേതാവിന് അന്തിമോപചാരം അർപ്പിക്കാനായി കാത്തിരിക്കുന്നത്.   കലൈജ്ഞരുടെ അന്ത്യവിശ്രമത്തിനു മറീന കടൽക്കരയിൽ സ്ഥലം അനുവദിക്കണമെന്ന ആവശ്യത്തിൽ മദ്രാസ് ഹൈക്കോടതിയിൽ വാദം തുടങ്ങി. ചൊവ്വാഴ്ച രാത്രിയിലാണ് ഡിഎംകെ ഹൈക്കോടതിയോ സമീപിച്ചത്. സംഘർഷ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.
 
മറീന ബീച്ചില്‍ സി എൻ അണ്ണാദുരൈയുടെ സമാധിയോട് ചേര്‍ന്ന് കരുണാനിധിയ്ക്ക് അന്ത്യവിശ്രമം ഒരുക്കണമെന്ന് അദ്ദേഹത്തിന്റെ മകനും ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റുമായ എം കെസ്റ്റാലിന്‍ മുഖ്യമന്ത്രി എടപ്പാളി പളനിസാമിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മറീന ബീച്ചില്‍ സ്ഥലം ഇല്ലെന്ന കാരണം പറഞ്ഞ് സര്‍ക്കാര്‍ സ്റ്റാലിന്റെ ആവശ്യം തള്ളുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉടൽ മണ്ണുക്ക് ഉയിർ തമിഴുക്ക്