Webdunia - Bharat's app for daily news and videos

Install App

ആശങ്കയറിയിച്ച് ഡോക്ടർമാര്‍; ഭാര്യ ദയാലു അമ്മാള്‍ കരുണാനിധിയെ സന്ദര്‍ശിച്ചു - സ്‌റ്റാലില്‍ എടപ്പാടിയുമായി കൂടിക്കാഴ്‌ച നടത്തി

ആശങ്കയറിയിച്ച് ഡോക്ടർമാര്‍; ഭാര്യ ദയാലു അമ്മാള്‍ കരുണാനിധിയെ സന്ദര്‍ശിച്ചു - സ്‌റ്റാലില്‍ എടപ്പാടിയുമായി കൂടിക്കാഴ്‌ച നടത്തി

Webdunia
ചൊവ്വ, 7 ഓഗസ്റ്റ് 2018 (17:23 IST)
ആരോഗ്യനില മോശമായി ആശുപത്രിയില്‍ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയെ അദ്ദേഹത്തിന്റെ ഭാര്യ ദയാലു അമ്മാള്‍ സന്ദര്‍ശിച്ചു.

കരുണാനിധി ആശുപത്രിയിലായ ശേഷം ആദ്യമായിട്ടാണ് ദയാലു അമ്മാളിനെ കൊണ്ടുവന്ന് കരുണാനിധിയെ കാണിച്ചത്. വീൽ ചെയറിലാണ് അവര്‍ ആശുപത്രിയില്‍ എത്തിയത്. ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റും മകനുമായ   എംകെ സ്റ്റാലിൻ മുഖ്യമന്ത്രി എടപ്പാടി കെ പളനി സാമിയുമായി ചർച്ച നടത്തി.

കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കാന്ന് ഡോക്ടർമാർ തയ്യാറായിട്ടില്ല.
മഞ്ഞപ്പിത്തം ബാധിച്ച കരളിന്റെ പ്രവർത്തനം മന്ദീഭവിച്ചു തുടങ്ങിയെന്നും ഈ സാഹചര്യത്തില്‍ എന്തെങ്കിലും ഉറപ്പു നൽകാൻ കഴിയില്ലെന്നുമാണ് ഡോക്ടർമാർ പറയുന്നത്.

പ്രധാന ആന്തരികാവയവങ്ങളുടെ പ്രവർത്തനം ഏറെക്കുറെ നിശ്ചലമായതിനാല്‍ മരുന്നുകളോട് ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ആരോഗ്യനിലയിലെ പുരോഗതി. 24 മണിക്കൂറിന് ശേഷം മാത്രമെ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കു എന്ന് ആശുപത്രിയുമായി അടുത്ത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കാവേരി ആശുപത്രിക്ക് സമീപവും ചെന്നൈ നഗരത്തിലും ശക്തമായ സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആശുപത്രി പരിസരത്ത് മാത്രം അറുനൂറോളം പൊലീസുകാരെ വിന്യസിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ 1200 പൊലീസുകാരെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ട്. സമീപ ജില്ലകളിൽ നിന്നു കൂടുതൽ പൊലീസുകാരെ ചെന്നൈയിലെത്തിക്കാനാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.

കൂടുതല്‍ പൊലീസുകാര്‍ ചെന്നൈയില്‍ എത്തുന്നതോടെ ഇവര്‍ക്ക് താമസിക്കാൻ നഗരത്തിലെ കല്യാണ  മണ്ഡപങ്ങളിൽ സൗകര്യമൊരുക്കും. സ്ത്രീകളടക്കം നുറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ദിവസങ്ങളായി ആശുപത്രി പരിസരത്ത് തുടരുന്നതാണ് പൊലീസിനെ സമ്മര്‍ദ്ദത്തിലാക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബീമാപള്ളി ഉറൂസ്: തിരുവനന്തപുരം നഗരസഭ പരിധിയില്‍ നാളെ അവധി

Sabarimala News: തീര്‍ഥാടകര്‍ ജാഗ്രത പാലിക്കുക; കരിമല, പുല്ലുമേട് കാനന പാതകളിലൂടെയുള്ള യാത്രയ്ക്കു നിരോധനം

പരസ്പര വിശ്വാസമില്ല, ഇന്ത്യ സഖ്യത്തിൽ അതൃപ്തി പരസ്യമാക്കി സിപിഐ

കനത്ത മഴ: രാത്രി കാലങ്ങളിലും പുലർച്ചെയും പുറത്തിറങ്ങുമ്പോൾ ശ്രദ്ധ വേണം, മുന്നറിയിപ്പുമായി കെഎസ്ഇബി

കനത്ത മഴ: കാസർകോട്ടെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments