കരുണാനിധിയുടെ നില അതീവ ഗുരുതരമായി തുടരുന്നു; പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടനുണ്ടാകുമെന്ന് സൂചന
കരുണാനിധിയുടെ നില അതീവ ഗുരുതരമായി തുടരുന്നു; പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ ഉടനുണ്ടാകുമെന്ന് സൂചന
ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പ്രധാന അവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിന് പിന്നാലെ മരുന്നുകളോട് ശരീരം പ്രതികരിക്കാത്തതുമാണ് ആശങ്കയുണ്ടാക്കുന്നത്.
ചികിൽസ തുടരുന്നുണ്ടെങ്കിലും കരുണാനിധിയുടെ ആരോഗ്യനില ആശാവഹമല്ലെന്നെ മെഡിക്കല്‍ ബുള്ളറ്റിലില്‍ വ്യക്തമാക്കിയ അതേ സാഹചര്യമാണ് ഇപ്പോഴും നിലവിലുള്ളത്. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് കരുണാനിധി ഉള്ളത്.
കലൈജ്ഞറുടെ നില മോശമായി തുടരുന്നതിനാല്‍ ഇന്ന് വൈകിട്ടോടെ പുതിയ മെഡിക്കല്‍ ബുള്ളറ്റില്‍ പുറത്തിറക്കിയേക്കും.
അതേസമയം, കാവേരി ആശുപത്രിയില്‍ കനത്ത സുരക്ഷയാണ് പൊലീസ് ക്രമീകരിച്ചിരുന്നത്. കലൈജ്ഞര്‍ അതീവ ഗുരുതര നിലയില്‍ കഴിയുന്നതിനാല്‍ അണികളുടെ വികാരപ്രകടനങ്ങള്‍ അതിരുവിടാതെ കാക്കുകയെന്ന ദുഷ്‌കര ദൗത്യമാണു ചെന്നൈ പൊലീസിനു മുന്നിലുള്ളത്. ആശുപത്രിപരിസരം ഡിഎംകെ പ്രവർത്തകരെ കൊണ്ടു നിറഞ്ഞു.