Webdunia - Bharat's app for daily news and videos

Install App

കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരം; കാവേരി ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി പ്രവർത്തകർ, സുരക്ഷയൊരുക്കി പൊലീസ്

കാവേരിയിലേക്ക് കടലായി ഒഴുകി അണികൾ

Webdunia
ചൊവ്വ, 7 ഓഗസ്റ്റ് 2018 (07:48 IST)
ഡിഎംകെ അധ്യക്ഷന്‍ എം കരുണാനിധിയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. പ്രധാന അവയവങ്ങളുടെ പ്രവർത്തനം തകരാറിലാണ്.  അടുത്ത 24 മണിക്കൂറിലെ നിരീക്ഷണത്തിനു ശേഷമേ എന്തെങ്കിലും പറയാനാകൂവെന്ന് ചെന്നൈ കാവേരി ഹോസ്പിറ്റല്‍ പുറത്തിറക്കിയ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
 
ചികിൽസ തുടരുന്നുണ്ടെങ്കിലും പ്രായാധിക്യം കാരണം മരുന്നുകളോടുള്ള പ്രതികരണം ആശാവഹമല്ലെന്നും ബുള്ളറ്റില്‍ വ്യക്തമാക്കുന്നു.
 
മൂത്രനാളത്തിൽ അണുബാധയുണ്ടായി എന്നും മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചുവെന്നുമാണ് അനൗദ്യോഗിക വിവരം. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് കരുണാനിധി ഉള്ളത്.
 
കാവേരി ആശുപത്രിയില്‍ കനത്ത സുരക്ഷയാണ് പൊലീസ് ക്രമീകരിച്ചിരുന്നത്. കലൈജ്ഞര്‍ അതീവ ഗുരുതര നിലയില്‍ കഴിയുന്നതിനാല്‍ അണികളുടെ വികാരപ്രകടനങ്ങള്‍ അതിരുവിടാതെ കാക്കുകയെന്ന ദുഷ്‌കര ദൗത്യമാണു ചെന്നൈ പൊലീസിനു മുന്നിലുള്ളത്. ആശുപത്രിപരിസരം ഡിഎംകെ പ്രവർത്തകരെ കൊണ്ടു നിറഞ്ഞു.  
 
ജൂലൈ 28നാണ് ആരോഗ്യ വഷളായതിനെ തുടര്‍ന്ന് കരുണാനിധിയെ ആശുപത്രിയിലേക്ക് മാറ്റിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കരമനപാലത്തിനു താഴെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം ഒഴുകിയെത്തി

ഇടത് തോളിന് താഴെ മൂന്ന് പൊട്ടൽ, ഷൈൻ ടോം ചാക്കോയ്ക്ക് ഇന്ന് ശസ്ത്രക്രിയ; പിതാവ് സംസ്കാരം ഇന്ന്

ചരക്ക് കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കേസ് വേണ്ട നഷ്ടപരിഹാരം മതി; കപ്പല്‍ കമ്പനിക്ക് വിഴിഞ്ഞവുമായി അടുത്ത ബന്ധമെന്ന് സര്‍ക്കാര്‍

Kerala Weather: വീണ്ടും കുടയെടുക്കാന്‍ ടൈമായി; മഴ സജീവമാകും, വിവിധ ജില്ലകളില്‍ മുന്നറിയിപ്പ്

മാറിമാറി കല്യാണം കഴിച്ചത് സ്‌നേഹം കിട്ടാന്‍, എന്നെ പുറത്തുവിടരുത്; വിവാഹതട്ടിപ്പ് കേസ് പ്രതിയുടെ വാക്കുകള്‍

അടുത്ത ലേഖനം
Show comments