കേരളത്തിൽ ലോ‌ൿസഭാ തിരഞ്ഞെടുപ്പിൽ ബി ജെ പി നേട്ടമുണ്ടാകിയാൽ കാക്ക മലർന്നു പറക്കുമെന്ന് വെള്ളാപ്പള്ളി

Webdunia
തിങ്കള്‍, 6 ഓഗസ്റ്റ് 2018 (19:42 IST)
എങ്ങനെ കൂട്ടിക്കിഴിച്ചാലും വരുന്ന ലോൿസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 11 സീറ്റ് നേടാന്‍ കഴിയില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ കാക്ക മലര്‍ന്ന് പറക്കുമെന്നും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേഷന്‍. ലോൿസഭ തിരഞ്ഞെടുപ്പിൽ ബി ഡി ജെ എസ്സിന് 8 സീറ്റുകൾ വേണമെന്ന് തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.  
 
ഒറ്റക്ക് ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ജയിപ്പിക്കാനുള്ള കഴിവ് ബി ഡി ജെ എസിനില്ലെങ്കിലും പലരെയും ജയിപ്പിക്കാനും തോല്‍പിക്കാനുമുള്ള ശേഷിയുണ്ട്. ചെങ്ങന്നൂരില്‍ സജി ചെറിയാന്റെ ഭൂരിപക്ഷം അത് തെളിയിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 
ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെയും വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചു. സംസ്ഥാന നേതൃത്വത്തിലെ വീഭാഗീയത അവസാനിപ്പിക്കാന്‍ പുതിയ പ്രസിഡന്റ് ശ്രീധരന്‍പിള്ളക്ക് കഴിയുമോയെന്ന് ഉറപ്പില്ല. ദേശീയ അധ്യക്ഷൻ പോലും പരാജയപ്പെട്ട കാര്യമാണ് എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍

ശബരിമല കേന്ദ്രത്തിന് ഏറ്റെടുക്കാന്‍ കഴിയില്ലേ എന്ന് ചിലര്‍ ചോദിക്കുന്നു: സുരേഷ് ഗോപി

ആവശ്യമില്ലാത്തവ പ്രവര്‍ത്തനരഹിതമാക്കാം; സഞ്ചാര്‍ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രം

ബലാത്സംകേസ്: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നാളെ വീണ്ടും പരിഗണിക്കും

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് ദിവസം ശരാശരി 8500 എണ്ണം

അടുത്ത ലേഖനം
Show comments