Webdunia - Bharat's app for daily news and videos

Install App

ഒന്നും കൈവിട്ട് കളയാൻ ചിന്നമ്മ തയ്യാറല്ല; ഇനി പാർട്ടിയെ ദിനകരൻ നയിക്കും, മന്നാർഗുഡി മാഫിയ കളത്തിലിറങ്ങി

ചെയ്യേണ്ടതെല്ലാം ചെയ്തിട്ടാണ് ചിന്നമ്മ ജയിലിലേക്ക് പോയത്; മന്നാര്‍ഗുഡി സംഘത്തെ തിരിച്ചെടുത്തു

Webdunia
വ്യാഴം, 16 ഫെബ്രുവരി 2017 (07:53 IST)
അങ്ങനെ അത്രപെട്ടന്ന് എല്ലാം കൈവിട്ട് കളയാൻ ചിന്നമ്മയ്ക്കാകില്ല എന്നതിന്റെ തെളിവാണ് പാർട്ടിയിലെ പുതിയ പരിഷ്കരണം. ജയലളിത പാർട്ടിയിൽനിന്നു പുറത്താക്കിയ ദിനകരനെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയായി തിരിച്ചെടുത്തിരിക്കുകയാണ്. ഇതോടെ മന്നാർഗുഡി സംഘം പാർട്ടിയിൽ വീണ്ടും പിടിമുറുക്കുന്നു. 
 
ജയലളിത ജനറൽ സെക്രട്ടറിയായിരിക്കെ ഡപ്യൂട്ടി ജനറൽ സെക്രട്ടറി പദവിയിൽ ആരെയും നിയോഗിച്ചിരുന്നില്ല. ദിനകരന് ഉന്നതപദവി നൽകി തിരിച്ചെടുത്തതിൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾ അസ്വസ്ഥരാണ്. ഓർഗനൈസേഷൻ സെക്രട്ടറി വി. കറുപ്പുസാമി പാണ്ഡ്യന്റെ രാജി അതിനു വ്യക്തമായ തെളിവാണ്. 
 
ശശികല ജയിലിൽ പ്രവേശിച്ചയുടൻ തന്നെ കറുപ്പുസ്വാമി രാജി നൽകി പുറത്ത് പോയിരുന്നു. ജയലളിത നേരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരെ ശശികല സെക്രട്ടറിയായതിന് പിന്നാലെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് താന്‍ പാര്‍ട്ടിവിടുന്നതെന്ന് കുറുപ്പ്‌സ്വാമി പാണ്ഡ്യന്‍ പറഞ്ഞു.
 
കുപ്രസിദ്ധ മന്നാര്‍ഗുഡി സംഘത്തിലെ പ്രധാനിയും ശശികലയുടെ മരുമകനുമായ ടിടിവി ദിനകരനേയും ഡോ വെങ്കടേഷിനേയുമാണ് തിരിച്ചെടുത്തത്. അണ്ണാ ഡി എം കെയെ ചൊൽപ്പടിക്ക് നിർത്താനാണ് ചിന്നമ്മ ഈ പ്രവൃത്തി ചെയ്തതെന്നാണ് പരക്കെയുള്ള സംസാരം.
 
തമിഴ്നാട്ടിൽ ഇപ്പോൾ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയുടെ തുടക്കംമുതൽ ശശികല പക്ഷത്ത് മുൻനിരയിൽ ദിനകരനുണ്ട്. ശശികലയും എടപ്പാടി കെ. പളനിസാമിയും ഗവർണറെ കാണുമ്പോൾ, പാർട്ടി അംഗമല്ലാഞ്ഞിട്ടും ദിനകരൻ അനുഗമിച്ചു. ദിനകരനുമായുള്ള അടുപ്പമാണ് ഒരുകാലത്ത് പനീർസെൽവത്തിന് പാർട്ടിയിൽ പിടിവള്ളിയായതുതന്നെ. ശശികലയുടെ സഹോദരി വനിതമണിയുടെ മൂത്ത മകനാണു ദിനകരൻ.
 
2011ൽ ശശികലയെയും ബന്ധുക്കളെയും ജയ പാർട്ടിയിൽനിന്നും പോയസ് ഗാർഡൻ വസതിയിൽനിന്നും പുറത്താക്കിയപ്പോൾ ദിനകരനും അതിൽപ്പെട്ടു. ശശികല തിരിച്ചെത്തിയപ്പോഴും മറ്റാരെയും ജയ തിരിച്ചെടുത്തില്ല.

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

പത്ത് വയസ്സുകാരിയുടെ വയറ്റില്‍ നിന്ന് അര കിലോ മുടികെട്ട് പുറത്തെടുത്തു

അമേരിക്കയുമായുള്ള വ്യാപാര കരാറില്‍ ഉടന്‍ തീരുമാനമായില്ലെങ്കില്‍ ഇന്ത്യയ്ക്ക് ഉയര്‍ന്ന താരീഫ് ചുമത്തുമെന്ന് ഡൊണാള്‍ഡ് ട്രംപ്

വയനാട് ചൂരൽമല ദുരന്തം: പുനരധിവാസത്തിനും നഷ്ടപരിഹാരത്തിനും മന്ത്രിസഭായോഗത്തിൽ നിർണായക തീരുമാനങ്ങൾ

അടുത്ത ലേഖനം
Show comments