പ്രിന്റോ മമ്മൂട്ടി ആരാധകൻ തന്നെ, പക്ഷേ ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ല: തുറന്നു പറഞ്ഞ് മമ്മൂട്ടി ഫാൻസ്
കസബ വിവാദം; അസോസിയേഷനിൽ ഇല്ലാത്തവർ പ്രതികരിച്ചാൽ ഒന്നും ചെയ്യാനാകില്ലെന്ന് മമ്മൂട്ടി ഫാൻസ്!
Publish Date: Thu, 28 Dec 2017 (11:21 IST)
Updated Date: Thu, 28 Dec 2017 (11:23 IST)
കസബ സിനിമ വിമർശനത്തിന്റെ പേരിൽ നടി പാർവതിയെ സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്ന സംഭവത്തിൽ ഒരാളെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ പ്രതി പ്രിന്റോയെ എതിർത്തും അനുകൂലിച്ചും സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകൾ നിറയുന്നു. കടുത്ത സിനിമാപ്രേമിയായ പ്രിന്റോ മമ്മൂട്ടി ആരാധകൻ ആണ്.
എന്നാൽ, പ്രിന്റോ മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ വടക്കാഞ്ചേരി കമ്മറ്റിയിൽ അംഗമാണെന്ന വാർത്ത നിഷേധിച്ച് യൂണിറ്റ് ഭാരവാഹികൾ രംഗത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടിയുടെ സിനിമകൾ പ്രോത്സാഹിപ്പിക്കുന്നതിനും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതിനുമാണ് സംഘടന രൂപീകരിച്ചിരിക്കുന്നതെന്ന് ഇവർ മംഗളത്തോട് പറഞ്ഞു.
സംഘടനയുടെ സജീവ പ്രവര്‍ത്തകരാരും ഇത്തരത്തില്‍ പോസ്റ്റുകള്‍ ഇടരുതെന്ന് മുന്‍പേ നിര്‍ദേശം കൊടുത്തിട്ടുണ്ട്. എന്നാല്‍ അസോസിയേഷനുള്ളില്‍ മാത്രമല്ല മമ്മൂട്ടിയുടെ ആരാധകരുള്ളത്. അവര്‍ പ്രതികരിച്ചാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഭാരവാഹികള്‍ മംഗളത്തോട് പറഞ്ഞു. അറസ്റ്റിലായ പ്രിന്റോ അസോസിയേഷന്‍ അംഗമല്ലെന്നും ഇവര്‍ വ്യക്തമാക്കി.