പാക് സൈന്യത്തിന്റെ സഹായത്തോടെ ഭീകരർ ഇന്ത്യയിലേക് നുഴഞ്ഞുകയറി, ലക്ഷ്യം പുൽവാമ മോഡൽ ആക്രമണമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്

ഞായര്‍, 4 ഓഗസ്റ്റ് 2019 (14:03 IST)
പാകിസ്ഥാൻ സൈന്യത്തിന്റെ സാഹയത്തോടെ ആക്രമണം ലക്ഷ്യമിട്ട് ഇന്ത്യയിലേക്ക് ഭീകരർ നുഴഞ്ഞുകയറിയതായി റിപ്പോർട്ട്. ജൂലൈ 29നും 31നും ഭീകകരർ ഇന്ത്യയിലേക് കടക്കാൻ നിരന്തര ശ്രമം നടത്തിയതായും ഇതിൽ ഒരു ശ്രമം വിജയിച്ചതയുമാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. നലോ അഞ്ചോ ഭീകരർ ഇന്ത്യയിലേക്ക് കടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
പുൽവാമയിൽ നടന്ന ആക്രമണത്തിന് സമാനമായി കാശ്‌മീരിൽ ആക്രാമണത്തിന് ഭീകരർ ലക്ഷ്യംവക്കുന്നതായി ഇന്റലിജൻസിന് വിവരം ലഭിച്ചിട്ടുണ്ട്. കശ്‌മീരിലെ കേരൻ സെക്ടറിൽ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിനിടെ പകിസ്ഥാൻ ബോർഡർ ആക്ഷൻ ടീമിനെ കഴിഞ്ഞ ദിവസം ഇന്ത്യ വധിച്ചിരുന്നു. കടുത്ത മൂടൽമഞ്ഞുള്ള സമയത്തായിരുന്നു ഇവർ നുഴഞ്ഞുകയറാൻ ശ്രമം നടത്തിയത്. 
 
പാക് സൈനികരുടെ മൃതദേഹങ്ങൾ തിരികെ കൊണ്ടുപോകണം എന്ന് ഇന്ത്യ പാകിസ്ഥാന് നിർദേശം നൽകിയിട്ടുണ്ട് എങ്കിലും ഇന്ത്യയുടെ നിലപാടിനോട് ഇതുവരെ പാകിസ്ഥാൻ പ്രതികരിച്ചിട്ടില്ല. കൊല്ലപ്പെട്ട പകിസ്ഥാൻ ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ ഇന്ത്യൻ സൈന്യം പുറത്തുവിട്ടിരുന്നു. 
 
ജമ്മു കശ്മിരീൽ കൂടുതൽ സന്യത്തെ വിന്യസിച്ചിട്ടുണ്ട്. വിനോദ സഞ്ചാരികളോടും അമർനാഥ് തീർത്ഥാടകരോടും എത്രയുംപെട്ടന്ന് കശ്‌മീർ വിടാൻ സർക്കാർ നിർദേശം നൽകിക്കഴിഞ്ഞു. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കശ്മീരിലേക്ക് തിരിച്ചേക്കും.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഇത് വ്യാജനല്ല; ഒറിജിനൽ, ചന്ദ്രയാൻ 2 പകർത്തിയ ഭൂമിയുടെ ചിത്രങ്ങൾ പങ്കുവച്ച് ഐഎസ്ആർഒ