Select Your Language

Notifications

webdunia
webdunia
webdunia
webdunia

കശ്മീരില്‍ പിഡിപി- ബിജെപി സര്‍ക്കാര്‍ മാര്‍ച്ച് 31ന് അധികാരമേല്‍ക്കും

കശ്മീരില്‍ പിഡിപി- ബിജെപി സര്‍ക്കാര്‍ മാര്‍ച്ച് 31ന് അധികാരമേല്‍ക്കും
ന്യൂഡല്‍ഹി , ചൊവ്വ, 24 ഫെബ്രുവരി 2015 (17:53 IST)
തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും പറഞ്ഞുതീര്‍ത്തതൊടെ ചരിത്രത്തില്‍ ആദ്യമായി ബിജെപി ജമ്മുകശ്മീരില്‍ അധികാരത്തിന്റെ ഭാഗമാകുന്നു. ആഴ്‌ചകള്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ്‌ ജമ്മുവില്‍ ബിജെപി-പിഡിപി സഖ്യകകക്ഷി സര്‍ക്കാര്‍ രൂപീകരണത്തിണ്‌ ധാരണയായത്‌. കശ്‌മീരിലെ പ്രത്യേക സൈനിക അധികാരം, ആര്‍ട്ടിക്കിള്‍ 370 എന്നിവ സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിച്ചതോടെയാണ്‌ സര്‍ക്കാര്‍ രൂപീകരണത്തിന്‌ വഴിയൊരുങ്ങിയത്‌.
 
മാര്‍ച്ച് 31ന് മുഖ്യമന്ത്രിയായി മുഫ്തി മുഹമ്മദ് സെയ്ദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അതിനുമുന്നോടിയായി അന്തിമ ചര്‍ച്ചകള്‍ക്കായി പി.ഡി.പി നേതാവ്‌ മെഹബൂബ മുഹ്‌തിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായും ബുധനാഴ്‌ച കൂടിക്കാഴ്‌ച നടത്തും. തുടര്‍ന്ന്‌ ഈ ആഴ്‌ച അവസാനം മുഹ്‌തി മുഹമ്മദ്‌ സെയ്‌ദും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മില്‍ കൂടിക്കാഴ്‌ച നടത്തും.
 
ഉപമുഖ്യമന്ത്രി പദവി, മുഖ്യമന്ത്രിസ്ഥാനം പങ്കിടല്‍ തുടങ്ങിഒയ കാര്യങ്ങളില്‍നിന്ന് ബിജെപി പിന്നോക്കം പോയിട്ടുണ്ട്. എങ്കിലും ബിജെപി നേതാവ്‌ നിര്‍മ്മല്‍ സിംഗ് ഉപമുഖ്യമന്ത്രിയാകും. പൊതുമിനിമം പരിപാടിയുടെ അടിസ്‌ഥാനത്തിലായിരിക്കും ഭരണം മുന്നോട്ട്‌ പോകുകയെന്ന്‌ പിഡിപി-ബിജെപി നേതാക്കള്‍ അറിയിച്ചു. 87 അംഗ ജമ്മു കശ്‌മീര്‍ നിയമസഭയിലേക്ക്‌ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 28 സീറ്റ്‌ നേടിയ പിഡിപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 25 സീറ്റുമായി ബിജെപിയാണ്‌ രണ്ടാമത്തെ വലിയ കക്ഷി.

Share this Story:

Follow Webdunia malayalam