കാവേരി വിഷയത്തില്‍ പ്രതികരണവുമായി കമല്‍‌ഹാസന്‍ രംഗത്ത്

കാവേരി വിഷയത്തില്‍ പ്രതികരണവുമായി കമല്‍‌ഹാസന്‍ രംഗത്ത്

Webdunia
വെള്ളി, 16 ഫെബ്രുവരി 2018 (16:33 IST)
രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്ന കാവേരി നദീജല തര്‍ക്ക കേസില്‍ കര്‍ണാടകത്തിന് അധിക ജലം നല്‍കാനുള്ള സുപ്രീംകോടതി വിധിയില്‍ പ്രതികരണവുമായി നടന്‍ കമല്‍ഹാസന്‍.

സുപ്രീംകോടതി വിധിയെ രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങള്‍ ഉപയോഗിക്കുന്നത് തെറ്റാണ്. തമിഴ്‌നാടിന് കിട്ടുന്നത് കുറച്ചു വെള്ളം മാത്രമാണ്. ലഭിക്കുന്ന വെള്ളം സംഭരിച്ചു സൂക്ഷിക്കാനുള്ള മാര്‍ഗം സര്‍ക്കാര്‍ കണ്ടെത്തണമെന്നും കമല്‍ പറഞ്ഞു.

കര്‍ണാടകവും തമിഴ്നാടും തമ്മില്‍ യോജിച്ച് മുന്നോട്ട് പോയെങ്കില്‍ മാത്രമേ നദീസംയോജന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിക്കുകയുള്ളു. ഇക്കാര്യത്തില്‍ ഇരു സംസ്ഥാനങ്ങളും ആലോചന നടത്തണമെന്നും കമല്‍ ആവശ്യപ്പെട്ടു.

കാവേരി നദീജല തര്‍ക്ക കേസില്‍ കേരളത്തിനും തമിഴ്നാടിനും തിരിച്ചടി നല്‍കുന്ന വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുമുണ്ടായത്. തമിഴ്നാടിന്റെ വിഹിതം സുപ്രിംകോടതി വെട്ടി കുറച്ചപ്പോള്‍ അധികജലം വേണമെന്ന കേരളത്തിന്റേയും പുതുച്ചേരിയുടെയും ആവശ്യം കോടതി തള്ളി.

ഇതുവരെ 192 ടിഎം.സി ജലമായിരുന്നു കര്‍ണാടകം തമഴ്‌നാടിന് നല്‍കിയിരുന്നത്. ഇത് 177.25 ടി.എം.സിയായാണ് കുറച്ചത്. കര്‍ണാടകത്തിന് 14.75 ടി.എം.സി വെള്ളം അധികം നൽകാനും കോ‌ടതി ഉത്തരവിട്ടു. ഇതോടെ കര്‍ണാടകയുടെ വിഹിതം 284.25 ടി.എം.സിയായി. അതേസമയം,

15 വര്‍ഷത്തേക്കാണ് ഇന്നത്തെ വിധി. പിന്നീട് ആവശ്യമെങ്കില്‍ വിധി പുനപരിശോധിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണപ്പെട്ടു; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍

Kerala Weather: റെഡ് അലര്‍ട്ട്, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടു; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശിനി

ട്രെയിനുകളിലെ ആക്രമണം: 'പോര്‍ബന്തര്‍ എക്‌സ്പ്രസ് പാഞ്ഞുവന്നത് മാത്രമേ എനിക്ക് ഓര്‍മ്മയുള്ളു, എന്റെ കൈകള്‍ നിറയെ രക്തം'

അതിതീവ്രമഴയും റെഡ് അലർട്ടും, ഇടുക്കി ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അടുത്ത ലേഖനം
Show comments