വിദ്യാ ബാലനായിരുന്നു ആമിയെങ്കിൽ സിനിമ വിജയിക്കില്ലായിരുന്നു: കമൽ
വായനാലോകത്തിന് അറിയാത്ത ആമിയെ ആണ് ഞാൻ കാണിച്ചത്: കമൽ
വിദ്യാ ബാലൻ ആയിരുന്നു ആമിയെ അവതരിപ്പിച്ചതെങ്കിൽ സിനിമ വിജയിക്കില്ലായിരുന്നുവെന്ന് സംവിധായകൻ കമൽ. ആമി സിനിമ ഒരു മിമിക്രിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് നടക്കുന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ‘ആമിയും മലയാള ജീവചരിത്ര സിനിമകളും’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദേഹം.
മൂന്ന് വര്‍ഷത്തിലധികം മാധവിക്കുട്ടിയെക്കുറിച്ച് പഠിച്ച കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ആമി നിര്‍മ്മിച്ചത്. മാധവിക്കുട്ടിയുടെ ആത്മകഥയായ 'എന്റെ കഥ' മാത്രമല്ല അവരുടെ സ്വകാര്യ ജീവിതവും ചിത്രത്തിലുണ്ട്. ആമിയുടെ ദിവ്യ പ്രഭയില്‍ തിരസ്‌ക്കരിക്കപ്പെട്ട മാധവദാസിനെകുറിച്ച് വളരെ മികച്ച രീതിയില്‍ കഥ പറഞ്ഞു പോയിട്ടുണ്ട്. - കമൽ പറയുന്നു.
മാധവിക്കുട്ടിയുടെ സ്വകാര്യ ജീവിതവും, മതം മാറിയ സാഹചര്യവും മാധവിക്കുട്ടിയെയും മാത്രമാണ് വായനാലോകത്തിന് അറിയുന്നത്. അതിനപ്പുറം, ദിവ്യമായ പ്രണയവും തീവ്രമായ ആത്മബന്ധവും പുലര്‍ത്തിയ ഭാര്യയും അമ്മയും മികച്ച സാഹിത്യകാരിയുമായ മാധവിക്കുട്ടിയാണ് സിനിമയില്‍ ഉള്ളതെന്നും കമൽ വ്യക്തമാക്കി.