Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂരിലെ സ്ഥാനാർഥിത്വം പ്രധാനമന്ത്രിയുടെ ആഗ്രഹം, എം പി എന്ന നിലയിലുള്ള പ്രവർത്തനത്തെ ജനം വിലയിരുത്തട്ടെ- സുരേഷ്‌ഗോപി

തൃശൂരിലെ സ്ഥാനാർഥിത്വം പ്രധാനമന്ത്രിയുടെ ആഗ്രഹം, എം പി എന്ന നിലയിലുള്ള പ്രവർത്തനത്തെ ജനം വിലയിരുത്തട്ടെ- സുരേഷ്‌ഗോപി
, ചൊവ്വ, 16 മാര്‍ച്ച് 2021 (12:30 IST)
തിരെഞ്ഞെടുപ്പ് മത്സരരംഗത്തേക്ക് വരാൻ താത്‌പര്യമില്ലായിരുന്നുവെന്നും അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ എന്ന നിലയിൽ പാർട്ടി തീരുമാനത്തെ അനുസരിക്കുകയായിരുന്നുവെന്നും ചലച്ചിത്ര താരവും തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി. ന്യുമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സുരേഷ് ഗോപി ആശുപത്രിയില്‍ വെച്ചാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തെ പറ്റി മാധ്യമങ്ങളോട് മനസ് തുറന്നത്.
 
മത്സരിക്കേണ്ട എന്നത് തന്നെയാണ് ഇപ്പോഴും നിലപാട്. വിശ്രമം ആവശ്യമാണ്. കോവിഡ് വാക്‌സിന്‍ എടുത്തതിന് ശേഷമേ പ്രചാരണത്തിന് തൃശ്ശൂരില്‍ എത്താനാകു. അതിന് ആദ്യം വാക്‌സിന്‍ എടുക്കാനുള്ള ആരോഗ്യ സ്ഥിതിയിലേക്ക് എത്താനാകണം. നേതാക്കള്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് മത്സരിക്കുന്നത്. പ്രധാനമന്ത്രിക്ക് ഞാൻ തൃശൂരിൽ നിന്ന് തന്നെ മത്സരിക്കണം എന്നാണ് ആഗ്രഹം.
 
വിജയ സാധ്യതയെക്കുറിച്ച് ഇപ്പോള്‍  പ്രവചിക്കാന്‍ കഴിയില്ല. രാജ്യ സഭാ എം.പി എന്ന നിലയിലുള്ള കഴിഞ്ഞ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ജനം വിലയിരുത്തട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലതികാ സുഭാഷിന്‍റെ അവസ്ഥ വേദനിപ്പിച്ചു, ഇനി സ്‌ത്രീ സംവരണത്തിനുവേണ്ടി ആരും അലമുറയിടേണ്ട: സുരേഷ് ഗോപി