Select Your Language

Notifications

webdunia
webdunia
webdunia
webdunia

കീപാഡ് ഫോണ്‍ മതി: രാജസ്ഥാനിലെ ഗ്രാമത്തില്‍ സ്ത്രീകള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വിലക്കേര്‍പ്പെടുത്തി പഞ്ചായത്ത്

ചൗദരി സമുദായത്തിന്റെ നേതൃത്വത്തിലുള്ള സുന്ദരമാതാ പാര്‍ട്ടിയാണ് പഞ്ചായത്ത് ഭരിക്കുന്നത്.

Keypad phones are enough
രാജസ്ഥാനിലെ ഗ്രാമത്തില്‍ സ്ത്രീകള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വിലക്കേര്‍പ്പെടുത്തി പഞ്ചായത്ത്. രാജസ്ഥാനിലെ ജാലോര്‍ ജില്ലയിലെ ഒരു പഞ്ചായത്താണ് 15 ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ വിലക്കേര്‍പ്പെടുത്തിയത്. ചൗദരി സമുദായത്തിന്റെ നേതൃത്വത്തിലുള്ള സുന്ദരമാതാ പാര്‍ട്ടിയാണ് പഞ്ചായത്ത് ഭരിക്കുന്നത്.
 
സ്ത്രീകള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും സാധാരണ കീപാഡ് ഫോണുകള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നുമാണ് ഉത്തരവിലുള്ളത്. വിവാഹങ്ങള്‍, പൊതുപരിപാടികള്‍, അയല്‍സിയുടെ വീടുകള്‍ എന്നിവിടങ്ങളില്‍ പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുപോകുന്നതിനും വിലക്കുണ്ട്. കുടുംബങ്ങളിലെ അമിത ഫോണ്‍ ഉപയോഗം തടയാനാണ് നീക്കം.
 
അതേസമയം വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കാം. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് വീടിനുള്ളില്‍ മാത്രം ഫോണ്‍ ഉപയോഗിക്കാനും അനുമതി ഉണ്ട്. എന്നാല്‍ പുറത്തുകൊണ്ടുപോകാന്‍ അനുമതിയില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭരണം പിടിക്കൽ ഇപ്പോഴും ടാസ്‌ക്; മുതിർന്ന നേതാക്കളെ സ്ഥാനാർഥികളാക്കാൻ കോൺഗ്രസ്