രാജവെമ്പാലയ്ക്കും കുപ്പിവെള്ളം തന്നെ ശരണം; കൗതുകമുണര്‍ത്തുന്ന അപൂർവ ദൃശ്യങ്ങൾ കാണാം
കുപ്പിവെള്ളം കുടിക്കുന്ന രാജവെമ്പാല; അപൂർവ ദൃശ്യങ്ങൾ കൗതുകമാകുന്നു
കടുത്ത വരൾച്ചയുടെ പിടിയിലാണ് ഇപ്പോള്‍ തെക്കേ ഇന്ത്യ. നാടും കാടുമെല്ലാം ഒരേപോലെ വറ്റി വരണ്ടു കിടക്കുന്ന അവസ്ഥയാണുള്ളത്. അതുകൊണ്ടു തന്നെ വെള്ളം തേടി നാട്ടിലേക്കിറങ്ങുന്ന കാട്ടുമൃഗങ്ങളുടെ എണ്ണവും കൂടുകയാണ്. അത്തരത്തില്‍ വെള്ളം തേടി കർണാടകയിലെത്തിയ രാജവെമ്പാലയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഏകദേശം 12 അടിയോളം നീളമുള്ള രാജവെമ്പാലയാണ് വനപാലകന്റെ കയ്യിലെ കുപ്പിയില്‍ നിന്നു ഒരുതരത്തിലുള്ള പ്രകോപനവും കൂടാതെ വെള്ളം കുടിക്കുന്നത്. അപൂര്‍വമായ ഈ ദൃശ്യം യൂ ട്യൂബില്‍ ഇപ്പോള്‍ തരംഗമായിരിക്കുകയാണ്. രാജവെമ്പാലയെ പിന്നീട് കാടിന്റെ വെള്ളമുള്ള പ്രദേശത്തു കൊണ്ടുപോയി വനപാലകർ തുറന്നു വിടുകയായിരുന്നു.