Webdunia - Bharat's app for daily news and videos

Install App

ശശികല ഇനി അഴിയെണ്ണും; സന്തോഷം മറച്ച് വെക്കാതെ താരങ്ങൾ, ചിന്നമ്മയുടെ പരാജയം ആഷോഷമാക്കി ജനങ്ങൾ

അങ്ങനെ എല്ലാത്തിനും അവസാനമായി! ചിന്നമ്മയുടെ പരാജയം ആഘോഷമാക്കി തമിഴകം

Webdunia
ചൊവ്വ, 14 ഫെബ്രുവരി 2017 (17:38 IST)
അനധികൃത സ്വത്ത് സമ്പാദന കേസില്‍ കുറ്റക്കാരിയാണെന്ന സുപ്രീം കോടതി വിധി വന്നതോടെ ശശികല തീർത്തും പ്രതിസന്ധിയിലായിരിക്കുകയാണ്. സ്വയം ചിന്നമ്മയെന്ന വിശേഷിപ്പിച്ച ഇവർക്ക് ലഭിച്ച ഏറ്റവും വലിയ ഇരുട്ടടി തന്നെയായിരുന്നു ഇന്നത്തെ കോടതി വിധി. ശശികലയുടെ പരാജയം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് തമിഴ് ജനങ്ങൾ.
 
ശശികലയെ വിമര്‍ശിച്ച് സിനിമ മേഖലയിലെ പ്രമുഖർ എല്ലാവരും തന്നെ രംഗത്തെത്തിയിരിക്കുകയാണ്. 
പഴയൊരു പാട്ട് ട്വീറ്റ് ചെയ്താണ് കമല്‍ഹാസന്‍ നിലപാട് വ്യക്തമാക്കിയത്. ‘ഇതൊരു പഴയപാട്ടാണ് എന്നാലും..തെറ്റായ ആളുകള്‍ വിജയിച്ച്‌ കൊണ്ടിരിക്കും പക്ഷേ എപ്പോഴുമില്ല കാലം നീതി നടപ്പാക്കും, അതാണ് ന്യായം’ കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.
 
അഴിമതി കേസില്‍ മാത്രമല്ല ജയലളിതയുടെ മരണത്തിലും ശശികല മറുപടി പറയണമെന്നാവശ്യപെട്ട് നടി ഗൗതമിയും രംഗത്തെത്തി. അഴിമതിക്കേസിൽ ശശികല ജയിലിലാകുന്നു, എന്നാൽ അവർക്ക് ഇത്രയും ശിക്ഷ കിട്ടിയാൽ പോര. അമ്മയുടെ മരണത്തിന് കൂടി അവർ ഉത്തരം പറയണം. മാത്രമല്ല ഈ രണ്ടുകേസിലും വേറെ വേറെ ശിക്ഷ നൽകണമെന്നും ഗൗതമി ട്വീറ്റ് ചെയ്തു.
 
നേരത്തെ ജയലളിതയുടെ മരണവുമായി ബന്ധപെട്ട ദുരൂഹതകള്‍ മാറ്റണമെന്നാവശ്യപെട്ട് ഗൗതമി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ മോഡി ഇതിനോട് പ്രതികരിക്കാത്തതിനെ തുടര്‍ന്ന് ഗൗതമി മോഡിക്കെതിരെയും വിമര്‍ശനമുന്നയിച്ചിരുന്നു.
 
തമിഴ്നാട്ടില്‍ ജീവിക്കുന്ന ഒരു സ്ത്രീ എന്ന നിലയില്‍ ഞാൻ ഇപ്പോൾ ഏറെ സന്തോഷവതിയാണ്. ഇപ്പോൾ എന്റെ നാട് സുരക്ഷിതമായി. വലിയ ദുരന്തത്തിന് കാരണമായേക്കാവുന്ന ഭീഷണയില്‍ നിന്നാണ് തമിഴ്നാട് രക്ഷപ്പെട്ടിരിക്കുന്നത്. എന്നായിരുന്നു നടി ഖുശ്ബു ട്വീറ്റ് ചെയ്തത്.
 
ശശികലയ്ക്കെതിരെയുള്ള സുപ്രിംകോടതിയുടെ വിധിയെ പ്രണയദിന സമ്മാനമായിട്ടാണ് സുന്ദർസി വിശേഷിപ്പിക്കുന്നത്. തമിഴ്നാട്ടിലെ ജനങ്ങൾക്ക് നൽകാവുന്ന ഏറ്റവും നല്ല വാലന്റൈൻ സമ്മാനമാണ് സുപ്രീംകോടതി നൽകിയത്. ആളുകൾക്ക് ഇനി ഭയമില്ലാതെ ദീർഘശ്വാസം വിടാം. സുന്ദർസി പ്രതികരിച്ചു.
 
ശശികലയുടെ പരാജയം ഒരിക്കലും ഒരു അവസാനമല്ലെന്ന് പ്രകാശ് രാജ് പറയുന്നു. തമിഴ്നാടിന്റെ വൃത്തിയാക്കൽ ഇപ്പോഴാണ് ആരംഭിച്ചിരിക്കുന്നത്. ഇനിയും തുടരുവാനുണ്ട്. എന്നാണ് നടൻ പ്രതികരിക്കുന്നത്. അതേസമയം, വൃത്തിയാക്കൽ ഇനിയും തുടരുവാനുണ്ടെങ്കിൽ അടുത്തതാര് എന്നും ചിലർ ചോദിക്കുന്നു.
 
മെഗാസീരിയലുകൾക്ക് വലിയൊരു മത്സരമാകും എന്നായിരുന്നു രാധിക ശരത് കുമാറിന്റെ പ്രതികരണം. 
തമിഴ്നാടിന് ഇത് മിനിമം ഗാരണ്ടിയെന്നായിരുന്നു സിദ്ധാർഥ് വിഷയത്തെ വിശേഷിപ്പിച്ചത്. ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായ രീതിയിൽ ആയിരുന്നു ഐശ്വര്യ രാജേഷ് പ്രതികരിച്ചത് - അങ്ങനെ എല്ലാത്തിനും അവസാനമായി. ഇതായിരുന്നു ഐശ്വര്യയുടെ ട്വീറ്റ്.
 
എന്നാൽ, തമിഴ്നാട്ടിലെ വിഷയങ്ങൾ ഇപ്പോഴും ചർച്ചയാകുകയും അധികാരം അനിശ്ചിതത്വത്തിൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ, എല്ലാം അവസാനിച്ചോ എന്ന കാര്യത്തിൽ ഇതുവരേയും ആർക്കും വ്യക്തമായി ഉത്തരം നൽകാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

6 മാസത്തിനിടെ 1703 ഇന്ത്യക്കാരെ അമേരിക്കയിൽ നിന്നും നാട് കടത്തിയതായി കേന്ദ്രസർക്കാർ

ട്രംപിനോട് പരസ്യമായ ഏറ്റുമുട്ടലിനില്ല, വ്യാപാര കരാറിൽ സംയമനം പാലിക്കാൻ കേന്ദ്രസർക്കാർ തീരുമാനം

എസ് ഐ ആകാൻ മോഹം - പി.എസ്.സി കനിഞ്ഞില്ല - യൂണിഫോം ധരിച്ചു നടന്നപ്പോൾ പിടിയിലായി

ആശിർനന്ദയുടെ മരണം, മുൻ പ്രിൻസിപ്പൽ അടക്കം 3 അധ്യാപകർക്കെതിരെ കേസ്

Friendship Day Wishes in Malayalam: ഇന്ന് സൗഹൃദ ദിനം, പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേരാം

അടുത്ത ലേഖനം
Show comments