Webdunia - Bharat's app for daily news and videos

Install App

റയിൽ പാതയിൽ വെള്ളക്കെട്ട്: മംഗലാപുരം വഴിയുള്ള ട്രെയിനുകൾ തിരിച്ചു വിടുന്നു

എ കെ ജെ അയ്യര്‍
ബുധന്‍, 10 ജൂലൈ 2024 (12:12 IST)
മംഗലാപുരം : കൊങ്കൺ പാതയിൽ വെള്ളക്കെട്ടിനെ തുടർന്ന് മംഗലാപുരം വഴി പോകേണ്ട ട്രെയിനുകൾ തിരിച്ചുവിടുന്നു. പാതയിലെ പര്‍നേം തുരങ്കത്തിൽ വെള്ളക്കെട്ടായതോടെയാണ് ദക്ഷിണ റെയിൽവെ ഈ തീരുമാനം എടുത്തത്. ഗതാഗതം പുനഃസ്ഥാപിക്കാൻ ഏറെ സമയമെടുക്കും. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സര്‍വീസുകൾ മാറ്റിയത്.
 
കൊങ്കൺ പാതയിലെ കുംട സ്റ്റേഷനിലെത്തിയ തിരുനൽവേലി – ജാംനഗര്‍ എക്സ്പ്രസ് പാലക്കാട് വഴി തിരിച്ചുവിട്ടു. ഇതിനൊപ്പം എറണാകുളം നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിൻ (22655) തലശേരിയിലെത്തിയെങ്കിലും മുന്നോട്ട് പോകാനാവാത്ത സാഹചര്യത്തിൽ ഇതും ഷൊര്‍ണൂര്‍-പാലക്കാട് വഴി തിരിച്ചു വിടാൻ തീരുമാനിച്ചു.
 
 കൂടുതൽ ട്രെയിനുകൾ ഇതേ നിലയിൽ വഴിതിരിച്ചു വിടാൻ സാധ്യതയുണ്ടെന്നാണ് ദക്ഷിണ റെയിൽവെ അധികൃതര്‍ അറിയിക്കുന്നത്.
 
ഇതിനൊപ്പം റൂട്ട് മാറ്റമുള്ള ട്രെയിനുകൾ ഇവയാണ്: 19577 – തിരുനൽവേലി ജാംനഗര്‍ എക്സ്പ്രസ്. നിലവിൽ കുംട സ്റ്റേഷനിൽ. ഇത് ഷൊര്‍ണൂര്‍-ഈറോഡ്-ധര്‍മവാരം-ഗുണ്ടകൽ-റായ്‌ചൂര്‍-പുണെ-പൻവേൽ വഴി തിരിച്ചുവിട്ടു.
 
 അതിനൊപ്പം
16336 – നാഗര്‍കോവിൽ ഗാന്ധിധാം എക്സ്പ്രസ്. ഇപ്പോഴുള്ളത് ഉഡുപ്പി സ്റ്റേഷനിൽ. ഈ ട്രെയിൻ ഷൊര്‍ണൂര്‍ – ഈറോഡ് – റായ്‌ചൂര്‍-പുണെ-പൻവേൽ വഴി തിരിച്ചുവിട്ടു. 
12283 – എറണാകുളം – നിസാമുദ്ദീൻ എക്സ്പ്രസ്. ഇപ്പോഴുള്ളത് ജൊക്കട്ടെ സ്റ്റേഷനിൽ. ഷൊര്‍ണൂര്‍ – ഈറോഡ് – റായ്‌ചൂര്‍-പുണെ-പൻവേൽ വഴി തിരിച്ചുവിട്ടു
22655 – എറണാകുളം – നിസാമുദ്ദീൻ എക്സ്പ്രസ്. ഇപ്പോഴുള്ളത് തലശേരിയിൽ. ഷൊര്‍ണൂര്‍ – ഈറോഡ് – റായ്‌ചൂര്‍-പുണെ-പൻവേൽ വഴി തിരിച്ചുവിട്ടു.
 
16346 – തിരുവനന്തപുരം ലോകമാന്യ തിലക് എക്സ്പ്രസ് സമയം മാറ്റി. ബുധനാഴ്ച വൈകിട്ട് 4.55 ന് പുറപ്പെടുന്ന ട്രെയിൻ ഷൊര്‍ണൂര്‍ – ഈറോഡ് – റായ്‌ചൂര്‍-പുണെ-പൻവേൽ വഴി സര്‍വീസ് നടത്തും. മറ്റു ചില ലോക്കൽ ട്രെയിനുകൾ റദ്ദാക്കാനും സാധ്യതയുണ്ട് എന്നാണ് സൂചന

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Tsunami: റഷ്യയിൽ റിക്ടർ സ്കെയിലിൽ 8.7 രേഖപ്പെടുത്തിയ അതിശക്ത ഭൂചലനം, സുനാമിയിൽ വലഞ്ഞ് റഷ്യയും ജപ്പാനും, യുഎസിൽ ജാഗ്രത

കാലവര്‍ഷക്കെടുതിയെ അതിജീവിച്ച്; ടൗണ്‍ഷിപ്പിലെ ആദ്യ വീട് 105 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി

'കന്യാസ്ത്രീകളെ കണ്ടിട്ടേ തിരിച്ചുപോകൂ'; ഇടതുപക്ഷ പ്രതിനിധി സംഘം ഛത്തീസ്ഗഡില്‍ തുടരുന്നു

Kerala Weather: ഇന്നും മഴ മാറി നില്‍ക്കും; പൊതുവെ തെളിഞ്ഞ കാലാവസ്ഥ, കാറ്റിനെ പേടിക്കണം

ചാര്‍ജ് ചെയ്യുന്നതിനിടെ സ്മാര്‍ട്ട്ഫോണ്‍ ബോംബ് പോലെ പൊട്ടിത്തെറിച്ചു; ഈ തെറ്റുകള്‍ ചെയ്യരുത്

അടുത്ത ലേഖനം
Show comments