കുൽഭൂഷൺ ജാദവ് ഇന്ത്യൻ ചാരനെന്ന് പാക്കിസ്ഥാന്‍; വധിച്ചാൽ ആസൂത്രിത കൊലപാതകമായി കണക്കാക്കും: ഇന്ത്യ
കുൽഭൂഷൺ ജാദവിന് വധശിക്ഷ നൽകാനുള്ള പാക്ക് തീരുമാനം നടപ്പിലാക്കുകയാണെങ്കില്‍ ആസൂത്രിത കൊലപാതകമായി കണക്കാക്കും: ഇന്ത്യ
‘ഇന്ത്യൻ ചാരൻ’ എന്നാരോച്ച കുൽഭൂഷൺ ജാദവിന് വധശിക്ഷ നൽകാനുള്ള പാക്ക് തീരുമാനം നടപ്പിലാക്കുകയാണെങ്കില്‍ ആസൂത്രിത കൊലപാതകമായി കണക്കാക്കുമെന്ന് ഇന്ത്യ. ഈ വിഷയത്തില്‍ ഇന്ത്യയിലേക്കുള്ള പാക്ക് ഹൈക്കമ്മിഷണർ അബ്ദുൽ ബാസിത്തിനെയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. കോടതി നടപടികൾ പ്രഹസനമാണെന്ന് ഇന്ത്യ വ്യക്തമാക്കി. എന്നാൽ നിയമത്തിന് അനുസരിച്ചാണ് വധശിക്ഷ വിധിച്ചതെന്നാണ് അബ്ദുൽ ബാസിതിന്റെ വാദം.
1999ൽ ഷെയ്ഖ് ഷമീം എന്ന ഇന്ത്യക്കാരനെ ചാരനെന്ന് മുദ്രകുത്തി പാക്കിസ്ഥാൻ വധശിക്ഷ നല്‍കിയിരുന്നു. പിന്നീടും പിടിയിലായ മറ്റു നിരവധി ഇന്ത്യക്കാരെ ചാരനെന്ന് ആരോപിച്ച് വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല.
2003 മുതൽ ഇറാനിലെ ചഹ്ബഹറിൽ കച്ചവടം നടത്തി വന്ന ജാദവ് പാക്കിസ്ഥാനിലേക്ക് കടക്കും വഴിയാണ് പാക്ക് രഹസ്യാന്വേഷണ ഏജൻസിയുടെ വലയിലായത്. തുടര്‍ന്ന് ജാദവ് ഇന്ത്യൻ നാവിക സേനയിൽ കമാൻഡർ പദവിയിലുള്ള ഉദ്യോഗസ്ഥനാണെന്നും, ഇപ്പോൾ ഇന്ത്യയുടെ ചാരസംഘടനയായ ‘റോ’യ്ക്കു വേണ്ടി പ്രവർത്തിക്കുകയാണെന്നും എഫ്ഐആറിൽ പറയുന്നു.