Webdunia - Bharat's app for daily news and videos

Install App

കുൽഭൂഷൺ ജാദവ് ഇന്ത്യൻ ചാരനെന്ന് പാക്കിസ്ഥാന്‍; വധിച്ചാൽ ആസൂത്രിത കൊലപാതകമായി കണക്കാക്കും: ഇന്ത്യ

കുൽഭൂഷൺ ജാദവിന് വധശിക്ഷ നൽകാനുള്ള പാക്ക് തീരുമാനം നടപ്പിലാക്കുകയാണെങ്കില്‍ ആസൂത്രിത കൊലപാതകമായി കണക്കാക്കും: ഇന്ത്യ

Webdunia
ചൊവ്വ, 11 ഏപ്രില്‍ 2017 (08:11 IST)
‘ഇന്ത്യൻ ചാരൻ’ എന്നാരോച്ച കുൽഭൂഷൺ ജാദവിന് വധശിക്ഷ നൽകാനുള്ള പാക്ക് തീരുമാനം നടപ്പിലാക്കുകയാണെങ്കില്‍ ആസൂത്രിത കൊലപാതകമായി കണക്കാക്കുമെന്ന് ഇന്ത്യ. ഈ വിഷയത്തില്‍ ഇന്ത്യയിലേക്കുള്ള പാക്ക് ഹൈക്കമ്മിഷണർ അബ്ദുൽ ബാസിത്തിനെയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. കോടതി നടപടികൾ പ്രഹസനമാണെന്ന് ഇന്ത്യ വ്യക്തമാക്കി. എന്നാൽ നിയമത്തിന് അനുസരിച്ചാണ് വധശിക്ഷ വിധിച്ചതെന്നാണ് അബ്ദുൽ ബാസിതിന്റെ വാദം.    
 
1999ൽ ഷെയ്ഖ് ഷമീം എന്ന ഇന്ത്യക്കാരനെ ചാരനെന്ന് മുദ്രകുത്തി പാക്കിസ്ഥാൻ വധശിക്ഷ നല്‍കിയിരുന്നു. പിന്നീടും പിടിയിലായ മറ്റു നിരവധി ഇന്ത്യക്കാരെ ചാരനെന്ന് ആരോപിച്ച് വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും നടപ്പാക്കാന്‍ സാധിച്ചിരുന്നില്ല.
 
2003 മുതൽ ഇറാനിലെ ചഹ്ബഹറിൽ കച്ചവടം നടത്തി വന്ന ജാദവ് പാക്കിസ്ഥാനിലേക്ക് കടക്കും വഴിയാണ് പാക്ക് രഹസ്യാന്വേഷണ ഏജൻസിയുടെ വലയിലായത്. തുടര്‍ന്ന്  ജാദവ് ഇന്ത്യൻ നാവിക സേനയിൽ കമാൻഡർ പദവിയിലുള്ള ഉദ്യോഗസ്ഥനാണെന്നും, ഇപ്പോൾ ഇന്ത്യയുടെ ചാരസംഘടനയായ ‘റോ’യ്ക്കു വേണ്ടി പ്രവർത്തിക്കുകയാണെന്നും എഫ്ഐആറിൽ പറയുന്നു. 
 

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡംബല്‍ കൊണ്ട് തലയ്ക്കടിച്ച് 18 കാരനെ കൊന്നു; 16 വയസ്സുകാരന്‍ അറസ്റ്റില്‍

തേനിയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് മലയാളികള്‍ മരിച്ചു

അറിയാതെ മലവും മൂത്രവും പോകുന്ന അസാധാരണ അസുഖം; 14 കാരിക്ക് പുതുജീവിതം സമ്മാനിച്ച് ആരോഗ്യവകുപ്പ്

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

16കാരനെ പീഡിപ്പിച്ച ചവറ സ്വദേശിയായ 19കാരി അറസ്റ്റിൽ

അടുത്ത ലേഖനം
Show comments