എല്ലാവരും തിരയുന്നത് രാധികയെ, 2006ൽ കുമാരസ്വാമിയുമായി വിവാഹം നടന്നെങ്കിലും പുറം‌ലോകം അറിയുന്നത് 2010ൽ!

കുമാരസ്വാമിയെ മാത്രമല്ല രാധികയേയും എല്ലാവർക്കും അറിയണം

Webdunia
ചൊവ്വ, 22 മെയ് 2018 (17:33 IST)
ഏറെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് യെദ്യൂരപ്പയെ മുഖ്യമന്ത്രിക്കസേരയിൽ നിന്നുമിറക്കി കുമാരസ്വാമി അവിടെയിരുന്നത്. ശനിയാഴ്ച നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിന് ഒരുങ്ങുന്ന കുമാരസ്വാമിയും അദ്ദേഹത്തിന്റെ പാർട്ടിയും ബിജെപിയും എല്ലാം ട്രെൻഡിങ്ങിൽ തന്നെയുണ്ട്. അതോടൊപ്പം, രാധിക കുമാരസ്വാമിയേയും എല്ലാവരും തിരയുന്നുണ്ട്. 
 
കന്നഡ സിനിമയില്‍ വളരെ പോപ്പുലറായ നടിയും നിര്‍മ്മാതാവുമാണ് രാധിക കുമാരസ്വാമി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാധികയെ ഏവരും തിരയുന്നതിന്റെ കാരണം അവർ കുമാരസ്വാമിയുടെ രണ്ടാം ഭാര്യയാണെന്നതാണ്. 
 
2006ലാണ് കുമാരസ്വാമിയും രാധികയും തമ്മില്‍ വിവാഹിതരാകുന്നത്. പക്ഷേ, ഇക്കാര്യം പുറം‌ലോകം അറിഞ്ഞത് 2010ലാണെന്ന് മാത്രം. ഷമിക കെ സ്വാമി ഇവരുടെ മകളാണ്. രാധികയെ വിവാഹം കഴിക്കുമ്പോള്‍ സ്വാമി അദ്ദേഹത്തിന്റെ ആദ്യഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയിരുന്നില്ല. ഇതാണ് ഇപ്പോള്‍ കര്‍ണാടകയിലെ കുമാരസ്വാമി വിരുദ്ധര്‍ അദ്ദേഹത്തെ ചെളിവാരി തേയ്ക്കാന്‍ ഉപയോഗിക്കുന്നതും.
 
രത്തന്‍ കുമാറുമായുള്ള വിവാഹബന്ധം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് രാധിക കുമാരസ്വാമിയുമായി രഹസ്യവിവാഹം നടത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: നവംബര്‍ 4നും 5നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

കുറുമ്പ് ലേശം കൂടുന്നുണ്ട്, ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയ ഭൂപടം തുർക്കിക്കും കൈമാറി ബംഗ്ലാദേശ്, പ്രതികരിക്കാതെ ഇന്ത്യ

കുപ്പിവെള്ളത്തിന് 100 രൂപ, കോഫിക്ക് 700 രൂപ; മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ ഉയര്‍ന്ന നിരക്കിനെ വിമര്‍ശിച്ച് സുപ്രീം കോടതി

'കമ്മാര സംഭവ'ത്തെയും ദിലീപിനെയും തഴഞ്ഞ അതേ സര്‍ക്കാര്‍; വേടന് അവാര്‍ഡ് നല്‍കിയതില്‍ വിമര്‍ശനം

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

അടുത്ത ലേഖനം
Show comments