Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിണറായിയുടെ തലവെട്ടാന്‍ ആഹ്വാനം ചെയ്‌ത ആ​ർ​എ​സ്എ​സ് നേതാവിന് ഒരു ഫോണ്‍ സന്ദേശം; ച​ന്ദ്രാ​വ​തിന്റെ സകല ധൈര്യവും അതോടെ ചോര്‍ന്നു - ഒടുവില്‍ മാപ്പും

പിണറായിയുടെ തലവെട്ടാന്‍ ആഹ്വാനം ചെയ്‌ത ച​ന്ദ്രാ​വ​ത് ഇപ്പോള്‍ ഭയത്തില്‍

പിണറായിയുടെ തലവെട്ടാന്‍ ആഹ്വാനം ചെയ്‌ത ആ​ർ​എ​സ്എ​സ് നേതാവിന് ഒരു ഫോണ്‍ സന്ദേശം; ച​ന്ദ്രാ​വ​തിന്റെ സകല ധൈര്യവും അതോടെ ചോര്‍ന്നു - ഒടുവില്‍ മാപ്പും
ന്യൂ​ഡ​ൽ​ഹി , വെള്ളി, 3 മാര്‍ച്ച് 2017 (18:42 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ ത​ല വെ​ട്ടി​യെ​ടു​ത്തു കൊ​ണ്ടു​വ​രു​ന്ന​വ​ർ​ക്ക് ഒ​രു കോ​ടി രൂ​പ​ വാഗ്ദാനം ചെയ്‌ത ഉ​ജ്ജ​യി​നി​ലെ ആ​ർ​എ​സ്എ​സ് പ്ര​ചാ​ര​ക് പ്രമു​ഖ് കു​ന്ദ​ൻ ച​ന്ദ്രാ​വ​ത് പ്ര​സ്താ​വ​ന
പി​ൻ​വ​ലി​ച്ചു.

മുഖ്യമന്ത്രിയെ വധിക്കുമെന്ന് പ​റ​ഞ്ഞ​തി​ൽ ഖേ​ദ​മു​ണ്ട്. തന്റെ പ്രസംഗത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നി​ര​വ​ധി അ​ജ്ഞാ​ത ഫോ​ൺ​ സന്ദേശങ്ങള്‍ വരുന്നുണ്ട്. ത​ന്നെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് എല്ലാവരും വിളിക്കുന്നതെന്നും ച​ന്ദ്രാ​വ​ത് പറഞ്ഞു.

കേരളത്തിൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ടു​ന്ന​തി​ൽ വ​ലി​യ വേ​ദ​ന​യാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ
ഭാ​ഗ​മാ​യു​ണ്ടാ​യ വൈ​കാ​രി​ക പ്ര​തി​ക​ര​ണ​മാ​ണ് ഞാന്‍ നടത്തിയത്. പ​റ​ഞ്ഞ​തി​ൽ പ​ശ്ചാ​ത്ത​പിക്കു​ന്നുണ്ടെന്നും ച​ന്ദ്രാ​വ​ത് കൂട്ടിച്ചേര്‍ത്തു.

ചന്ദ്രാവതിന്റെ കൊലവിളി പ്രസംഗത്തിനെതിരെ സി​പി​എ​മ്മ​ട​ക്കം രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്ത് വ​ന്നി​രു​ന്നു.
സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലും വ​ലി​യ വി​മ​ർ​ശ​നങ്ങള്‍ ഉയര്‍ന്നതോടെ പ്രസ്‌താവനയെ തള്ളിപ്പറഞ്ഞ് ആ​ർ​എ​സ്എ​സും രംഗത്തെത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐസക്ക് ബജറ്റ് വായിക്കുമ്പോള്‍ വിവരങ്ങള്‍ വാട്സ് ആപ്പ്, ഇ മെയിൽ വഴി പുറത്തെത്തി; സ്‌റ്റാഫിനെ ധനമന്ത്രി കൈയോടെ പിടികൂടി