Webdunia - Bharat's app for daily news and videos

Install App

ഇംഗ്ലീഷ്? ‘യാ... വൈ നോട്ട്?’ - മോദി എന്തു ചെയ്തു?; ഇംഗ്ലീഷിൽ കസറി കൂലിപ്പണിക്കാരൻ

‘മോദിയോട് പറയാനുള്ളത് എന്നെ ജോലി ചെയ്യാൻ അനുവദിക്കണം’ - ഇംഗ്ലീഷിൽ ചോദ്യങ്ങൾ ചോദിച്ച് വിറപ്പിച്ച് കൂലിപ്പണിക്കാരൻ !

Webdunia
ശനി, 13 ഏപ്രില്‍ 2019 (13:27 IST)
നടൻ ജയന്റെ അങ്ങാടിയെന്ന സിനിമ കാണാത്ത മലയാളികളുണ്ടാകുമോ? കൂലിപ്പണിക്കാരനായ ജയന്‍ ഇംഗ്ലീഷില്‍ കസറിയത് ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. സിനിമകളിൽ മാത്രമല്ല, ജീവിതത്തിലും ഇടയ്ക്കൊക്കെ ഇങ്ങനെ ചില ‘ജയന്മാർ’ ഉണ്ടാകുമെന്ന് തെളിയിക്കുകയാണ് ബീഹാറിലെ ഒരു കൂലിപ്പണിക്കാരൻ.   
 
തെരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകനോട് തിരിച്ച് ഇംഗ്ലീഷിലാണ് ഇദ്ദേഹം മറുപടി നൽകുന്നത്. ‘ഐ വാൻഡ് ടു വർക്ക്’ എന്ന് പറഞ്ഞ് തുടങ്ങിയ അദ്ദേഹത്തെ അമ്പരപ്പോടെ നോക്കിയ മാധ്യമപ്രവർത്തകൻ ‘ഇം‌ഗ്ലീഷോ’ എന്ന് ആശ്ചര്യത്തോടെ ചോദിക്കുന്നുണ്ട്. ഇതിനു കൂലിപ്പണിക്കാരൻ നൽകിയ മറുപടിയാണ് രസകരം ‘യാ.. വൈ നോട്ട്? എന്തുകൊണ്ട് ഇംഗ്ലീഷ് പറഞ്ഞു കൂടാ?’.  
 
ഭഗല്‍പൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ഡിഗ്രി എടുത്ത വ്യക്തിയാണ് ഇദ്ദേഹം. ജോലി ഇല്ലാതെ ആയതോടെയാണ് കൂലിപ്പണി ചെയ്തു തുടങ്ങിയതെന്ന് അദ്ദേഹം പറയുന്നു. മോദി സർക്കാരിനെതിരെയാണ് അദ്ദേഹത്തിനു പറയാനുള്ളത് മുഴുവനും. ‘എനിക്ക് ജോലി ചെയ്യണം, മോഡിയോട് പറയാനുള്ളത് എന്നെ ജോലി ചെയ്യാന്‍ അനുവദിക്കണം’ - അദ്ദേഹം സങ്കടത്തോടെയും ആത്മവിശ്വാസത്തോടെയും പറയുന്നു. 
 
ജോലികള്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മോഡി നാളിത്രയായിട്ടും അതൊന്നും ചെയ്യുന്നില്ല. ഇപ്പോള്‍ ദിവസക്കൂലിക്ക് വേണ്ടിയുള്ള ജോലി പോലും ലഭിക്കുന്നില്ല. ഭക്ഷണത്തിന് ബുദ്ധിമുട്ടാണ്. എന്താണ് മോദി സർക്കാർ ചെയ്തത്? എന്ത് ജോലിയാണ് നൽകിയിട്ടുള്ളത്? ജോലി ഇല്ലാതെ ഞങ്ങള്‍ എങ്ങനെ ഭക്ഷണം കഴിക്കും…? ഈ ചോദ്യം പല ആവര്‍ത്തി ചോദിച്ചാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments