Publish Date: Tue, 20 Oct 2020 (13:07 IST)
Updated Date: Tue, 20 Oct 2020 (13:11 IST)
ലഡാക്കില്‍ യുദ്ധവീരന്മാരായ അമേരിക്കന്‍ ഡ്രോണുകള്‍ ഇന്ത്യക്ക് കരുത്തേകും. ഇതുസംബന്ധിച്ച കരാര്‍ ഈമാസം ഒപ്പുവയ്ക്കുമെന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നത്. യുദ്ധത്തിലെ ആധുനിക സംവിധാനമാണ് ഡ്രോണുകള്‍. ഇസ്രയേലും അമേരിക്കയുമെല്ലാം നിലവില്‍ ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണങ്ങള്‍ നടത്തുന്നത്.
ഈമാസം അവസാനത്തോടെ ഡ്രോണുകള്‍ ഇന്ത്യക്ക് ലഭിക്കുമെന്നാണ് പറയുന്നത്. ഇറാനിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക ഉപയോഗിക്കുന്ന ഹ്വാക് ഡ്രോണുകളാണ് അമേരിക്ക നല്‍കുന്നത്. മുപ്പതിനായിരം അടിവരെ പറന്ന് ശത്രുകേന്ദ്രങ്ങളില്‍ മിസൈല്‍ തൊടുക്കാന്‍ കഴിയുന്നവയാണ് ഇവ.