Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗോവധ നിരോധനം, കുട്ടികൾക്ക് നല്ലത് മീനും മുട്ടയും, എല്ലാം ദ്വീപുകാരുടെ നന്മക്കെന്ന് കളക്‌ടർ

ഗോവധ നിരോധനം, കുട്ടികൾക്ക് നല്ലത് മീനും മുട്ടയും, എല്ലാം ദ്വീപുകാരുടെ നന്മക്കെന്ന് കളക്‌ടർ
, വ്യാഴം, 27 മെയ് 2021 (17:37 IST)
ലക്ഷദ്വീപിൽ നടക്കുന്ന പുതിയ ഭരണപരിഷ്‌കാരങ്ങൾ ദ്വീപ് നിവാസികളുടെ ഭാവിക്ക് വേണ്ടിയെന്ന് ലക്ഷദ്വീപ് കളക്‌ടർ അസ്‌കർ അലി. ദ്വീപിൽ നടക്കുന്നത് വികസനപ്രവർത്തനങ്ങളാണെന്നും ചില സ്ഥാപിത താത്‌പര്യക്കാർ ഇതിൽ കുപ്രചാരണം നടത്തുകയാണെന്നും എറണാകുളം പ്രസ്‌ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ കളക്‌ടർ പറഞ്ഞു.
 
മികച്ച ടൂറിസം കേന്ദ്രമാക്കി ലക്ഷദ്വീപിനെ മാറ്റാനാണ് ലക്ഷ്യമിടുന്നത്. മദ്യ ലൈസൻസ് ടൂറിസ്റ്റുക്അൾക്കാണ് തദ്ദേശിയർക്കല്ല. അഗത്തി വിമാനത്താവളം നവീകരിക്കുകയും ദ്വീപിൽ ഇന്റർനെറ്റ് സേവനം ശക്തിപ്പെടുത്തുകയും ചെയ്യും.
 
ഡ്വീപിലെ അനധികൃത കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചത്. ഇവിടെ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായും മയക്കുമരുന്ന് കേസുകൾ വർധിച്ചതായും കളക്‌ടർ പറഞ്ഞു. ലക്ഷദ്വീപിന് ആരോഗ്യമേഖലയിൽ സ്വയം പര്യാപ്‌ത‌ത ഉറപ്പാക്കും. കവരത്തിയിലും മിനിക്കോയിയിലും പുതിയ ആശുപ്അത്രികൾ സ്ഥാപിക്കും.
 
ഗോവധ നിരോധനത്തെയും കളക്‌ടർ ന്യായികരിച്ചു. കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ നിന്നും ബീഫും ചിക്കനും ഒഴിവാക്കിയിട്ടുണ്ട്. ലഭ്യതകുറവ് കാരണമാണ് ഇത് ചെയ്‌തത്. കുട്ടികൾക്ക് നല്ലത് മീനും മുട്ടയുമാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷദ്വീപിന്റെ സംരക്ഷണത്തിനും വികസനത്തിനുമായി 5000 കോടിയുടെ പാക്കേജ് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാടും ലക്ഷദ്വീപിനൊപ്പം: അഡ്‌മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് പ്രധാനമന്ത്രിയോട് സ്റ്റാലിൻ