Webdunia - Bharat's app for daily news and videos

Install App

രാജ്യത്തെ ജനങ്ങള്‍ പണ്ട് കടുവയെ പേടിച്ചു, ഇപ്പോള്‍ പശുവിനെ പേടിക്കുന്നു; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ലാലൂപ്രസാദ് യാദവ്

ബിജെപിക്കെതിരെ ആഞ്ഞടിച്ച് ലാലൂപ്രസാദ് യാദവ്

Webdunia
ഞായര്‍, 3 ഡിസം‌ബര്‍ 2017 (11:53 IST)
കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി നേതാവ് ലാലൂപ്രസാദ് യാദവ്. രാജ്യത്ത് കന്നുകാലി വിജിലന്‍സാണ് നടക്കുന്നതെന്ന് വ്യക്തമാക്കിയ ലാലു, ഇന്ത്യക്കാര്‍ പണ്ട് കടുവയെയാണ് പേടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പശുവിനെയാണ് പേടിക്കുന്നതെന്നും പറഞ്ഞു.
 
പൊതുജനമധ്യത്തില്‍വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ തൂക്കിക്കൊന്നാലും പ്രശ്നമില്ല. ബിജെപിക്കെതിരെയുള്ള തന്റെ പോരാട്ടം തുടരുമെന്നും ലാലൂപ്രസാദ് വ്യക്തമാക്കി. ഇന്ത്യയിലെ അന്തരീക്ഷം പാടെ മാറ്റുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്. മഹാത്മാഗാന്ധി ഇപ്പോള്‍ ജീവിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ തലതാഴ്ത്തി നില്‍ക്കേണ്ടിവരുമായിരുന്നുവെന്നും ലാലൂ ആരോപിച്ചു. 
 
മുസ്ലീം അനാഥായലത്തിന്റെ ശതാബ്ദി ആഘോഷ പരിപാടിക്കിടെയിലാണ് ലാലൂ പ്രസാദ് യാദവ് ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും ലാലൂ ആരോപണങ്ങള്‍ ഉന്നയിച്ചു. മഹാസഖ്യത്തില്‍ നിന്ന് പുറത്തുപൊയതോടെ ജനങ്ങളെ വഞ്ചിക്കുകയാണ് നിതീഷ്‌കൂമാര്‍ ചെയ്തതെന്നും ലാലു ആരോപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

റിലയൻസ്- ഡിസ്നി ലയനം പൂർത്തിയായി, ഇനി നിത അംബാനിയുടെ നേതൃത്വത്തിൽ പുതിയ സംയുക്ത കമ്പനി

അടുത്ത ലേഖനം
Show comments