മെര്‍സല്‍ സാമ്പത്തിക വിജയം നേടിയോ ?; കലിയടങ്ങാത്ത ബിജെപി മറ്റൊരു ആരോപണവുമായി രംഗത്ത്
മെര്‍സല്‍ സാമ്പത്തിക വിജയം നേടിയോ ?; കലിയടങ്ങാത്ത ബിജെപി മറ്റൊരു ആരോപണവുമായി രംഗത്ത്
നരേന്ദ്ര മോദി സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങളെ വിമര്‍ശിച്ച വിജയ് നായകനായ മെര്‍സല്‍ സിനിമയ്‌ക്കെതിരെ വീണ്ടും ബിജെപി. ചിത്രം വന്‍ സാമ്പത്തിക നഷ്‌ടമായിരുന്നുവെന്നും പുറത്തുവന്ന കണക്കുകള്‍ തെറ്റാണെന്നുമാണ് ബിജെപി പ്രചരണ വിഭാഗം സെക്രട്ടറിയും നടനുമായ എസ് വി ശേഖര്‍ ആരോപിക്കുന്നത്.
അനാവശ്യമായി ചെലവുകളാണ് മെര്‍സലിന് സാമ്പത്തിക നഷ്‌ടമുണ്ടാക്കിയത്. ചിത്രത്തിന്റെ സംവിധായകന്‍ തന്റെ ആദ്യ ചിത്രം ചെയ്‌തപ്പോള്‍ മൂന്ന് കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്. എന്നാല്‍, മെര്‍സല്‍ ചെയ്യുമ്പോള്‍ ഇയാളുടെ പ്രതിഫലം 13 കോടിയായി ഉയര്‍ന്നു. വേതനത്തില്‍ ഇത്രയും വര്‍ദ്ധനവ് ഉണ്ടായത് എങ്ങനെയാണെന്ന് വ്യക്തമല്ല. മെര്‍സല്‍ സാമ്പത്തികമായി പരാജയപ്പെടാന്‍ ഇതെല്ലാം കാരണമായെന്നും പ്രമുഖ സിനിമാ വെബ്‌സൈറ്റായ ഇന്‍ഡ്യാ ഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ശേഖര്‍ വ്യക്തമാക്കി.
മെര്‍സല്‍ സാമ്പത്തിക നഷ്‌ടമുണ്ടാക്കിയെന്ന് തമിഴിലെ പ്രമുഖ നിര്‍മ്മാതാവ് സുരേഷ് കാമാച്ചിയും നടനും സംവിധായകനുമായ പ്രവീണ്‍ ഗാന്ധിയും ആരോപിച്ചു. മെര്‍സല്‍ 50 കോടി രൂപയുടെ നഷ്ടമായിരുന്നുവെന്ന് സുരേഷ് ആരോപിച്ചപ്പോള്‍ 20 കോടി രൂപ നഷ്ടം സംഭവിച്ചുവെന്നാണ് പ്രവീണ്‍ വ്യക്തമാക്കിയിരിക്കുന്നത്.