Webdunia - Bharat's app for daily news and videos

Install App

'എന്നെ രക്ഷിക്കണം, എനിക്ക് മരിക്കണ്ട, അവർക്ക് വധശിക്ഷ നൽകണം';- ഉന്നാവ് പെൺകുട്ടിയുടെ അവസാന വാക്കുകൾ ഇങ്ങനെ

പെൺകുട്ടിയുടെ സഹോദരനാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

തുമ്പി ഏബ്രഹാം
ശനി, 7 ഡിസം‌ബര്‍ 2019 (09:07 IST)
ശരീരത്തിൽ 90 ശതമാനം പൊള്ളലേറ്റ് ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുമ്പോഴും ഉന്നാവ് പെൺകുട്ടി ആവശ്യപ്പെട്ടത് 'എനിക്ക് മരിക്കണ്ട, എന്നെ രക്ഷിക്കണം' എന്നായിരുന്നു. പെൺകുട്ടിയുടെ സഹോദരനാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

സഹോദരിയെ കെട്ടിപ്പിടിച്ചപ്പോൾ അവൾ തന്നോട് അവസാനമായി ആവശ്യപ്പെട്ടത് ഇത് മാത്രമായിരുന്നെന്ന് സഹോദരൻ പറഞ്ഞു. 'തന്നെ ആക്രമിച്ച ഒരാളെ പോലും വെറുതെ വിടരുത്. അവർക്ക് ശിക്ഷ കിട്ടിയെന്ന് ഉറപ്പാക്കണം. പ്രതികളെ തൂക്കിലേറ്റണം' - ഇതായിരുന്നു അവൾ അവസാനമായി തന്നോട് പറഞ്ഞതെന്ന് സഹോദരൻ വ്യക്തമാക്കി.
 
പ്രതികൾക്ക് ശിക്ഷ വാങ്ങി കൊടുക്കുമെന്ന് സഹോദരിക്ക് വാക്ക് കൊടുത്തെന്നും സഹോദരൻ കൂട്ടിച്ചേർത്തു. കേസിലെ പ്രധാന പ്രതികളായ ശിവം ത്രിവേദി ബന്ധു ശുഭം ത്രിവേദി, റാം കിഷോർ, ഹരിശങ്കർ ത്രിവേദി എന്നിവർ ചേർന്നാണ് കഴിഞ്ഞ ദിവസം പെൺകുട്ടിയെ ഉന്നാവിലെ ഹിന്ദുനഗറിൽ വെച്ച് ആക്രമിച്ചത്. പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷമാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. ശരീരത്തിൽ തീ പടർന്നെങ്കിലും പെൺകുട്ടി സംഭവസ്ഥലത്ത് നിന്ന് നാട്ടുകാരുടെ അടുത്തേക്ക് ഓടി.
 
ശരീരത്തിൽ തീ പടർന്നപ്പോഴും പെൺകുട്ടി ഒരു കിലോമീറ്റർറോളം രക്ഷിക്കണേ എന്ന് കരഞ്ഞുകൊണ്ട് ഓടിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഒരു അഗ്നിഗോളം പോലെ ഓടുമ്പോഴും പോലീസിനെ ഫോണിൽ വിളിക്കാനും അവൾ ശ്രമിച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. പെൺകുട്ടിയെ അപകടാവസ്ഥയിൽ കണ്ട നാട്ടുകാർ തന്നെയാണ് പോലീസിൽ വിവരമറിയിച്ചതും ആംബുലൻസ് വിളിച്ച് ആശുപത്രിയിൽ എത്തിച്ചതും. ആംബുലൻസിൽ ആശുപത്രിയിലേക്ക് പോകും വഴി പെൺകുട്ടി പൊലീസിനോട് സംസാരിച്ച് പ്രതികൾക്കെതിരെ മൊഴി കൊടുത്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

പെൺകുട്ടിയെ കൈകാലുകൾ ബന്ധിച്ചു പീഡിപ്പിച്ച 65 കാരന് ജീവപര്യന്തം തടവ്

സന്തോഷ വാര്‍ത്ത! തൊഴിലുറപ്പുകാര്‍ക്കും ഇനിമുതല്‍ പിഎഫ്

പോലീസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ തീവ്ര ന്യുനമര്‍ദ്ദം അതിതീവ്ര ന്യുനമര്‍ദ്ദമായി; എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments