Legislative Assembly Elections Exit Poll 2026 Live Updates: ആര് വീഴും? ആര് വാഴും?; എക്‌സിറ്റ് പോൾ ഫലങ്ങൾ വരാൻ ഇനി മണിക്കൂറുകൾ മാത്രം
Exit Poll 2026 Live Updates: എക്‌സിറ്റ് പോൾ പ്രവചനം വെബ് ദുനിയ മലയാളത്തിലൂടെ തത്സമയം അറിയാം
Publish Date: Tue, 28 Apr 2026 (17:21 IST)
Updated Date: Tue, 28 Apr 2026 (17:34 IST)
Legislative Assembly Election 2026 Exit Poll
Legislative Assembly Elections Exit Poll 2026 Live Updates: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരാൻ ഇനി മണിക്കൂറുകൾ മാത്രം. പശ്ചിമ ബംഗാൾ, തമിഴ്‌നാട്, അസം, കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലുമാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.
ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ (ഏപ്രിൽ 29) നു പൂർത്തിയാകും. അതിനുശേഷമായിരിക്കും എക്‌സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തുവിടുക. അവസാന ഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് 30 മിനിറ്റിനു ശേഷം മാത്രമേ എക്‌സിറ്റ് പോൾ പ്രവചനങ്ങൾ പുറത്തുവിടാവൂ എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടം.
വിവിധ ചാനലുകൾ നടത്തിയ എക്‌സിറ്റ് പോൾ പ്രവചനങ്ങൾ മേയ് നാലിനു പുറത്തുവരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലവുമായി അടുത്തുനിൽക്കുന്നതായിരിക്കും. എക്‌സിറ്റ് പോൾ പ്രവചനം വെബ് ദുനിയ മലയാളത്തിലൂടെ തത്സമയം അറിയാം.
കേരളത്തിൽ 140 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 71 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു ആവശ്യം. തുടർച്ചയായ പത്ത് വർഷത്തെ ഭരണത്തിനു ശേഷം എൽഡിഎഫിനു അടിതെറ്റുമോ? അതോ പത്ത് വർഷത്തിനു ശേഷം യുഡിഎഫ് അധികാരം പിടിക്കുമോ? എന്നാണ് കേരളം ഉറ്റുനോക്കുന്നത്.