Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ‌സ്ഥാനിൽ വാച്ച് ടവറിൽ സെൽഫിയെടുത്ത 11 പേർ ഉൾപ്പടെ 20 പേർ ഇടിമിന്നലേറ്റ് മരിച്ചു

രാജ‌സ്ഥാനിൽ വാച്ച് ടവറിൽ സെൽഫിയെടുത്ത 11 പേർ ഉൾപ്പടെ 20 പേർ ഇടിമിന്നലേറ്റ് മരിച്ചു
, തിങ്കള്‍, 12 ജൂലൈ 2021 (10:06 IST)
രാജസ്ഥാനിൽ വിവിധ ഇടങ്ങളിലായി 7 കുട്ടികൾ ഉൾപ്പടെ 20 പേർ ഇടിമിന്നലേറ്റ് മരിച്ചു. മരിച്ച കുട്ടികളിൽ നാലുപേർ കോട്ട ജില്ലയിൽനിന്നുള്ളവരാണ്. മൂന്നുപേർ ധോൽപുർ ജില്ലയിലെ ബാഡിയിൽനിന്നുള്ളവരാണ്. സംസ്ഥാനത്ത് വിവിധ സംഭവങ്ങളിലായി 6 കുട്ടികൾ ഉൾപ്പടെ 21 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
 
കാലാവസ്ഥ ആസ്വദിക്കാനായി രാജസ്ഥാ‌നിലെ അമേർ ഫോർട്ട് വാച്ച്ടവറിൽ എത്തിയ 11 പേരാണ് മിന്നലേറ്റ് മരിച്ചത്. ഈ സംഭവത്തിൽ 8 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ പലരും അപകടസമയത്ത് സെൽഫിയെടുക്കുകയായിരുന്നു. മറ്റ് ചിലർ കുന്നൊന് മുകളിൽ നിൽക്കുകയായിരുന്നു.
 
ജില്ലാ കലക്ടർ അന്തർ സിങ് അമേർ ഫോർട്ടിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാലുലക്ഷം രൂപ വീതം നൽകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓര്‍ത്തഡോക്‌സ് സഭാ തലവന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ കാലം ചെയ്തു