ബജറ്റ് 2016: അറുപതു വയസ് കഴിഞ്ഞവര്‍ക്ക് പ്രത്യേക ആരോഗ്യസുരക്ഷ പദ്ധതി
ബജറ്റ് 2016: അറുപതു വയസ് കഴിഞ്ഞവര്‍ക്ക് പ്രത്യേക ആരോഗ്യസുരക്ഷ പദ്ധതി
അറുപതു വയസ് കഴിഞ്ഞവര്‍ക്ക് പ്രത്യേക ആരോഗ്യസുരക്ഷ പദ്ധതി. 60 വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൌരന്മാര്‍ക്ക് പ്രത്യേക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി. മുതിര്‍ന്ന പൌരന്മാരുടെ സംരക്ഷണത്തിനായി വര്‍ഷം തോറും 130, 000 രൂപ.
എല്ലാ കുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും.
രാജ്യത്തെ ഒരു കോടി യുവാക്കള്‍ക്ക് അടുത്ത മൂന്നു വര്‍ഷം കൊണ്ട് മികച്ച പരിശീലനം നല്കാന്‍ പ്രധാനമന്ത്രി കുശാക് വികാസ് യോജന. മള്‍ട്ടി സ്കില്‍ ട്രയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ആരംഭിക്കും.
നബാര്‍ഡിന് 20, 000 കോടി രൂപ.
2018 മെയ് ഒന്നിനകം എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. എല്ലാ ഗ്രാമീണ വീടുകളിലും വൈദ്യുതി എത്തിക്കും. ഗ്രാമങ്ങളില്‍ ഡിജിറ്റല്‍ സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കും.
ഡിജിറ്റല്‍ സാക്ഷരത മിഷന്‍ ആരംഭിക്കും. സ്വച്‌ഛ് ഭാരതിന് 9000 കോടി രൂപ വകയിരുത്തി.
കൃഷി ഉള്‍പ്പെടെ ഒമ്പതു മേഖലകള്‍ക്ക് മുന്‍ഗണന നല്കുമെന്ന് ബജറ്റ് അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി വ്യക്തമാക്കി. കൃഷി, ഗ്രാമീണ, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, അടിസ്ഥാന സൌകര്യ വികസനം, സാമ്പത്തിക പരിഷ്‌കരണം, നികുതി പരിഷ്‌കരണം എന്നീ മേഖലകള്‍ക്ക് മുന്‍ഗണന നല്കുമെന്ന് അരുണ്‍ ജയ്‌റ്റ്‌ലി അറിയിച്ചു.
ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 2.87 ലക്ഷം കോടിയുടെ ഗ്രാന്റ്. 100 കിലോമീറ്റര്‍ റോഡ് വെച്ച് ഒരു ദിവസം നിര്‍മ്മിക്കും. പ്രധാനമന്ത്രി ഫസല്‍ ഭീമ യോജനയ്ക്കായി 5500 കോടി.
രാജ്യത്തെ ആഭ്യന്തരവളര്‍ച്ച നിരക്ക് 7.6 ശതമാനമായെന്ന് ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി വ്യക്തമാക്കി. രാജ്യത്ത് മഴ കുറഞ്ഞിട്ടും പണപ്പെരുപ്പ നിരക്ക് പിടിച്ചു നിര്‍ത്താനായില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.
ബി പി എല്‍ കുടുംബങ്ങള്‍ സര്‍ക്കാര്‍ സഹായത്തോടെ പാചകവാതകം ലഭ്യമാക്കും.
കേന്ദ്രസര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാന്‍ അരുണ്‍ ജയ്‌റ്റ്‌ലി ലോക്സഭയില്‍ അവതരിപ്പിക്കുന്നു. ഇത്തവണത്തെ ബജറ്റില്‍ ആദായനികുതി പരിധി ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം മോഡി സര്‍ക്കാരിന്റെ രണ്ടാമത്തെ സമ്പൂര്‍ണ ബജറ്റിന് അംഗീകാരം നല്‌കി. പ്രത്യേക മന്ത്രിസഭായോഗമാണ് ബജറ്റിന് അംഗീകാരം നല്കിയത്.
ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ബജറ്റ് അവതരണമെന്ന് ധനമന്ത്രി പറഞ്ഞു. ലോക സമ്പത് വ്യവസ്ഥിതിയില്‍ ഇന്ത്യയ്ക്ക് മികച്ച നേട്ടമാണെന്നും രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്ന് ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി അദ്ദേഹം വ്യക്തമാക്കി.
ആഗോളവിപണി തകരുന്നതിനിടയിലും ഇന്ത്യ പിടിച്ചുനിന്നെന്നും അദ്ദേഹം പറഞ്ഞു.