Webdunia - Bharat's app for daily news and videos

Install App

ബിജെപി നേതാവ് എല്‍കെ അദ്വാനിയെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 27 ജൂണ്‍ 2024 (09:56 IST)
ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനിയെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളെത്തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്വാനിയെ യൂറോളജി വിഭാഗത്തിലെ ഡോക്ടര്‍മാരാണ് പരിശോധിക്കുന്നത്. മുതിര്‍ന്നവര്‍ക്കുള്ള ജറിയാട്രിക് വാര്‍ഡിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിട്ടുള്ളത്. 96 കാരനായ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 
 
മൂന്നുമാസം മുന്‍പാണ് അദ്വാനിക്ക് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരത രത്‌ന ലഭിച്ചത്. 2002 ജൂണ്‍ മുതല്‍ 2004 മെയ് വരെ വാജ്‌പേയി മന്ത്രി സഭയില്‍ അദ്ദേഹം ഉപ പ്രധാനമന്ത്രി സ്ഥാനം വഹിച്ചിരുന്നു. നിരവധി തവണ ബിജെപിയുടെ അധ്യക്ഷനും ആയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

റെയില്‍വേ ജീവനക്കാര്‍ക്ക് സന്തോഷവാര്‍ത്ത! എസ്ബിഐയില്‍ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ

കൊളോണിയല്‍ യുഗം അവസാനിച്ചുവെന്ന് അമേരിക്ക ഓര്‍ക്കണം: ഇന്ത്യയോടും ചൈനയോടുമുള്ള ട്രംപിന്റെ സമീപനത്തില്‍ വിമര്‍ശനവുമായി പുതിന്‍

ഡിഎന്‍എ പരിശോധന അനുവദിക്കുമ്പോള്‍ വ്യക്തികളുടെ സ്വകാര്യത പരിഗണിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി

Trump- China: രണ്ടാം ലോകമഹായുദ്ധത്തിൽ ചൈനയെ സംരക്ഷിച്ചത് അമേരിക്കൻ സൈനികർ, ഒന്നും മറക്കരുതെന്ന് ട്രംപ്

കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും എസ്.യു.വിയും കൂട്ടിയിടിച്ച് മൂന്ന് മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍

അടുത്ത ലേഖനം
Show comments