Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്ഡൗൺ ജൂൺ 30 വരെ നീട്ടി, നിയന്ത്രണങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രം, മറ്റിടങ്ങളിൽ ഘട്ടം ഘട്ടമായി കൂടുതൽ ഇളവുകൾ

ലോക്ഡൗൺ ജൂൺ 30 വരെ നീട്ടി, നിയന്ത്രണങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളിൽ മാത്രം, മറ്റിടങ്ങളിൽ ഘട്ടം ഘട്ടമായി കൂടുതൽ ഇളവുകൾ
, ശനി, 30 മെയ് 2020 (19:28 IST)
ഡൽഹി: കൊവിഡ് പ്രതിരോധത്തിനായി പ്രഖ്യാപിച്ച ലോക്‌ഡൗൺ ജൂൺ 30 വരെ നീട്ടി. എന്നാൽ കണ്ടെയ്മെന്റ് സോണുകളിൽ മാത്രമായിരിയ്ക്കും പൂർണ ലോക്‌ഡൗൺ ഉണ്ടാവുക. മറ്റു പ്രദേശങ്ങളിൽ ഘട്ടം ഘട്ടമായി കൂടുതൽ ഇളവുകൾ അനുവദിയ്ക്കും. ജൂൺ എട്ടുമുതലായിരിയ്ക്കും ആദ്യ ഘട്ട ഇളവുകൾ അനുവദിയ്ക്കുക. രാത്രി 9 മുതൽ രാവിലെ 5 വരെ യാത്രാ നിരോധനം എല്ലാ പ്രദേശങ്ങളിലും തുടരും. 
 
ജൂൺ എട്ടിന് ശേഷം ആരാധനാലയങ്ങളും ഷോപ്പിങ് മാളൂകളും ഉൾപ്പടെ തുറന്നു പ്രവർത്തിയ്ക്കാൻ അനുവാദം നൽകും, ഹോട്ടലുകൾക്കും റെസ്റ്റോറെന്റകൾക്കും ആരോഗ്യ വകുപ്പിന്റെ മാർഗരേഖ അനുസരിച്ച് പ്രവർത്തനം ആരംഭിക്കാം. സ്കൂളുകളും കോളേജുകളും ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ടാംഘട്ടത്തിലായിരിയ്ക്കും തുറക്കുക. ഇക്കാര്യത്തിൽ സംസ്ഥനങ്ങളോട് ആലോചിച്ച ശേഷമായിരിയ്ക്കും തിരുമാനമെടുക്കുക. രാജ്യാന്തര യാത്രകൾ ഉൾപ്പടെ മൂന്നാംഘട്ടത്തിൽ അനുവദിയ്ക്കും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് സംസ്ഥാനത്ത് 1214 പേര്‍ക്കെതിരെ കേസ്; 1143 പേര്‍ അറസ്റ്റിലായി