ബിസിസിഐ ഭരണസമിതി: നിർദേശങ്ങൾ മുദ്രവച്ച കവറിൽ നൽകാന്‍ സുപ്രീംകോടതി നിർദേശം
ബിസിസിഐ ഭരണസമിതി പ്രഖ്യാപനം നീട്ടിവെക്കണമെന്ന് എജി
ബിസിസിഐയുടെ ഭരണസമിതി അംഗങ്ങളെ സംബന്ധിക്കുന്ന നിർദേശങ്ങൾ മുദ്രവച്ച കവറിൽ നൽകാന്‍ സുപ്രീംകോടതി നിർദേശം. ബിസിസിഐ അഭിഭാഷകൻ കപിൽ സിബലിനോടാണ് കോടതി ഇക്കാര്യം പറഞ്ഞത്.
ഭരണസമിതിയെ പ്രഖ്യാപിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടി വെക്കണമെന്നും ബിസിസിഐയുടെ സ്വയംഭരണം ഇല്ലാതക്കരുതെന്ന് അറ്റോണി ജനറൽ സുപ്രീംകോടതിയിൽ വാദിച്ചു.
അതേസമയം, എജിയെ രൂക്ഷമായ ഭാഷയില്‍ സുപ്രീകോടതി വിമര്‍ശിക്കുകയും ചെയ്‌തു.
സ്വയംഭരണം ഇല്ലാതാക്കുകയല്ല ബിസിസിഐയെ ശുദ്ധീകരിക്കുകയാണ് ലക്ഷ്യം. 70 വയസിന് മുകളിലുള്ളവര്‍ക്ക് ബിസിസിഐയിൽ അംഗത്വം നൽകാനാവില്ല. മുമ്പ് കേസ് പരിഗണിച്ചപ്പോൾ എജി എവിടെയായിരുന്നുവെന്നും കോടതി ചോദിച്ചു.