Webdunia - Bharat's app for daily news and videos

Install App

Lok Sabha Election results 2024, BJP: ബിജെപിക്ക് ഒറ്റയ്ക്കു ഭരിക്കാന്‍ പറ്റില്ല; മോദിയെ കടത്തിവെട്ടുന്ന നീക്കങ്ങളുമായി രാഹുല്‍ ഡല്‍ഹിയില്‍ !

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തനിച്ച് 303 സീറ്റുകള്‍ ഉണ്ടായിരുന്നു

രേണുക വേണു
ചൊവ്വ, 4 ജൂണ്‍ 2024 (14:20 IST)
Lok Sabha Election 2024

Lok Sabha Election 2024, BJP: കേവല ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ കേന്ദ്രത്തില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാന്‍ പറ്റില്ല. അതേസമയം എന്‍ഡിഎ മുന്നണിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സീറ്റുകള്‍ ആയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിടുന്ന വിവരങ്ങള്‍ അനുസരിച്ച് ബിജെപി 239 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. രണ്ട് സീറ്റുകളില്‍ ജയം ഉറപ്പിച്ചു. നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് ഒറ്റയ്ക്ക് രാജ്യം ഭരിക്കാന്‍ സാധിക്കില്ല. 
 
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തനിച്ച് 303 സീറ്റുകള്‍ ഉണ്ടായിരുന്നു. പുറത്തുനിന്ന് ആരുടെയും പിന്തുണയില്ലാതെ ഭരിക്കാന്‍ ബിജെപിക്ക് സാധിക്കുമായിരുന്നു. കോണ്‍ഗ്രസിന് 2019 ല്‍ 52 സീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അത് ഇത്തവണ നൂറിലേക്ക് എത്തിയിട്ടുണ്ട്. അതേസമയം ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് 300 നു അടുത്ത് സീറ്റുകള്‍ ആയി. 
 
എന്‍ഡിഎ മുന്നണിയില്‍ നിന്ന് ഏതെങ്കിലും പാര്‍ട്ടിയെ പിളര്‍ത്തുന്നതിനോടൊപ്പം ഇരു മുന്നണികളിലും അംഗമല്ലാതെ നില്‍ക്കുന്ന പാര്‍ട്ടികളെ കൂടി ഒപ്പം കൂട്ടിയാല്‍ ഇന്ത്യ മുന്നണിക്ക് കേന്ദ്രത്തില്‍ ഭരണം പിടിക്കാന്‍ ശ്രമിക്കാം. അതിനായുള്ള ഒരുക്കങ്ങള്‍ ഡല്‍ഹിയില്‍ ആരംഭിച്ചു കഴിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യ മുന്നണിയിലെ നേതാക്കള്‍ ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകളിലാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

മുഹമ്മദ് ഷമി-സാനിയ മിര്‍സ വിവാഹ വാര്‍ത്ത, പ്രതികരിച്ച് സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ മിര്‍സ

കറി വയ്ക്കാന്‍ വാങ്ങുന്നത് പഴകിയ മീന്‍ ആണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉത്തര്‍പ്രദേശില്‍ കനത്ത മഴയില്‍ കൂറ്റന്‍ ജലസംഭരണി തകര്‍ന്ന് അപകടം: രണ്ട് പേര്‍ മരിച്ചു, 12 പേര്‍ക്ക് ഗുരുതര പരിക്ക്

അവധി ആഘോഷിക്കാന്‍ അണക്കെട്ടിന് സമീപമുള്ള വെള്ളച്ചാട്ടത്തില്‍ ഇറങ്ങി; മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

വീട്ടമ്മയുടെ മൃതദ്ദേഹം കിണറ്റിൽകണ്ടെത്തി : ഭർത്താവ് ഒളിവിൽ

16 കാരിയായ മകളെ പീഡിപ്പിച്ച കേസിൽ 50 കാരന് 46 വർഷം കഠിന തടവ്

കടലിൽ കുളിക്കാനിറങ്ങി - തിരയടിയേറ്റ് രണ്ടു പേർക്ക് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments