പുണെയില്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍
എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ അജ്ഞാതരുടെ മര്‍ദനമേറ്റ് രക്തം വാര്‍ന്ന് മരിച്ചു
സിന്‍ഹാഡ് എഞ്ചിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട യുവാവ്. അഹമ്മദ്‌നഗറിലെ രഹൂറി സ്വദേശിയാണ് മരിച്ച് യുവാവ്. എന്നാല്‍ മരിച്ച് പെണ്‍കുട്ടി ഇതേ കോളേജിലെ കംപ്യൂട്ടര്‍ എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥിനിയാണ്. പൂനയിലെ ഒത്തൂര്‍ സ്വദേശിയാണ് മരിച്ച പെണ്‍കുട്ടി.
വിവസ്ത്രരാക്കി കൈകള്‍ ബന്ധിച്ച ശേഷം ആയുധം ഉപയോഗിച്ച് ഇരുവരുടേയും തലയ്ക്കടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവ സ്ഥലത്ത് നിന്നും ഇവരുടെ ആധാര്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും കണ്ടെത്തിയതിനാല്‍ ഇരുവരേയും തിരിച്ചറിയാന്‍ പൊലീസിന് എളുപ്പം കഴിഞ്ഞു. സംഭവമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.