Select Your Language

Notifications

webdunia
webdunia
webdunia
webdunia

ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി, നാളെ മുംബൈ തീരത്തേയ്ക്ക്, കേരളത്തിൽ കനത്ത മഴ

ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറി, നാളെ മുംബൈ തീരത്തേയ്ക്ക്, കേരളത്തിൽ കനത്ത മഴ
, ചൊവ്വ, 2 ജൂണ്‍ 2020 (16:33 IST)
അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് മഹാരാഷ്ട്ര ഗുജറാത്ത് തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങുകയാണ്. നാളെ ഇരു സംസ്ഥാനങ്ങളിലും നിസർഗ ചുഴലിക്കാറ്റ് ആഞ്ഞടിയ്കും എന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മഹാപത്ര പറഞ്ഞു. ഇന്ന് രാത്രിയോടെ കാറ്റ് ശക്തി പ്രാപിയ്ക്കും. മുന്നറിയിപ്പിനെ തുടർന്ന് മഹാരാഷ്ട്രയിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 120 വർഷങ്ങൾക്ക് ശേഷമാണ് മുംബൈ തിരത്ത് ചുഴലിക്കാറ്റ് എത്തുന്നത്. 
 
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വ്യാപകമായി കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് നാലു ജില്ലകളിൽ ഓറഞ്ച് അലർട്ടും, ഏഴു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കണ്ണൂർ കാസർഗോഡ്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. കൊല്ലം, പത്തനംതിട്ട, കോട്ടയം എറണാകുളം ഇടുക്കി. തൃശൂർ മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നത്. കേരള തീരത്ത് കടൽക്ഷോപത്തിന് സാധ്യതയുണ്ടെന്നും തീരവാസികൾ ജാഗ്രത പാലിക്കണം എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.     

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്വാറന്റീൻ പൂർത്തിയാക്കി മടങ്ങുന്നവർക്ക് കോണ്ടം: അനാവശ്യ ഗർഭധാരണം ഒഴിവാക്കാനെന്ന് ബിഹാർ സർക്കാർ