പതിവ് ചടങ്ങ് തുടരുന്നു; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു, ഇടപെടാതെ കേന്ദ്രം
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിനു മുംബൈയില്‍ 1692 രൂപയും കൊല്‍ക്കത്തയില്‍ 1850 രൂപയും ചെന്നൈയില്‍ 1903 രൂപയുമാണ് പുതിയ വില
വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1740 രൂപയായി. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിനു മുംബൈയില്‍ 1692 രൂപയും കൊല്‍ക്കത്തയില്‍ 1850 രൂപയും ചെന്നൈയില്‍ 1903 രൂപയുമാണ് പുതിയ വില. കൊച്ചിയിലെ പുതുക്കിയ വില 1749 രൂപയാണ്. ഇത് രണ്ടാം തവണയാണ് തുടര്‍ച്ചയായി വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ മാസം 39 രൂപയാണ് വര്‍ധിപ്പിച്ചത്. അതേസമയം പാചക വാതക വില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രതിപക്ഷമടക്കം ഉന്നയിക്കുന്നുണ്ട്.