Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാണിജ്യ സിലിണ്ടറിൽ തീവെട്ടിക്കൊള്ള; 993 രൂപ വർധിപ്പിച്ചു, പെട്രോൾ വിലയും കുതിക്കും

മുംബൈയിൽ വാണിജ്യ സിലിണ്ടർ വില 2,031 രൂപയിൽ നിന്ന് 3,024 രൂപയായി വർധിച്ചു

LPG Rate Increased in Kerala
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വാണിജ്യ സിലിണ്ടറിനു വില വർധിപ്പിച്ചു. 993 രൂപയാണ് വാണിജ്യ സിലിണ്ടറിനു കൂട്ടിയത്. ഡൽഹിയിൽ വാണിജ്യ സിലിണ്ടറിനു 3,071.50 രൂപയാണ് ഇന്നത്തെ വില. നേരത്തെ ഇത് 2,078.50 രൂപ ആയിരുന്നു. 
 
മുംബൈയിൽ വാണിജ്യ സിലിണ്ടർ വില 2,031 രൂപയിൽ നിന്ന് 3,024 രൂപയായി വർധിച്ചു. ഫെബ്രുവരി 28 നു ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടർ വില വർധിപ്പിക്കുന്നത്. മാർച്ചിൽ 144 രൂപയും ഏപ്രിൽ ഒന്നിനു 200 രൂപയും വർധിപ്പിച്ചിരുന്നു. 
 
രാജ്യത്ത് പെട്രോൾ, ഡീസൽ വിലയും വർധിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇന്ധന വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഇടപെടാത്തതിൽ കടുത്ത വിമർശനമാണ് ഉയരുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Exit Poll 2026: എൽഡിഎഫ് അധികാരത്തിലെത്താനും സാധ്യത; ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് ടുഡേയ്‌സ് ചാണക്യ