Publish Date: Wed, 13 Apr 2022 (13:01 IST)
Updated Date: Wed, 13 Apr 2022 (13:03 IST)
രാജ്യത്ത് നാലാം തരംഗത്തിന്റെ സാധ്യതയെ ഉറപ്പിച്ചുകൊണ്ട് ഉത്തര്‍പ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. ലഖ്‌നൗവിലെ വനിതാ ഡോക്ടര്‍ കുറച്ചുദിവസമായി കൊവിഡ് ചികിത്സയിലാണ്. ഇവര്‍ ജോലിചെയ്യുന്ന ആശുപത്രി സ്ഥിതി ചെയ്യുന്ന കാന്‍പൂര്‍ റോഡില്‍ ഇരുപതോളം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണയുടെ പുതിയ വകഭേദമാണ് ബാധിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. ഇവരുടെ ആര്‍ടിപിസിആര്‍ റിപ്പോര്‍ട്ട് ഉടന്‍ വരുമെന്ന് മെഡിക്കല്‍ സൂപ്രണ്ട് അജയ് ശങ്കര്‍ ത്രിപാടി പറഞ്ഞു.
നോയിഡയിലെ മൂന്ന് സ്വകാര്യ സ്‌കൂളുകളിലായി 15 വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.