അയാൾ ബലം‌പ്രയോഗിച്ച് എന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി, അക്ബറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മാധ്യമ പ്രവർത്തക

Webdunia
വെള്ളി, 2 നവം‌ബര്‍ 2018 (14:48 IST)
ഡൽഹി: മി ടുവിൽ ലൈംഗിക ആരോപണത്തെത്തുടർന്ന് കേന്ദ്ര മന്ത്രി സ്ഥാനം നഷ്ടമായ എം ജെ അക്ബറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി അമേരിക്കയിൽ നിന്നുള്ള മാധ്യമ പ്രവർത്തക. നാഷണൽ പബ്ലിക് റേഡിയോ എഡിറ്റർ പല്ലവി ഗൊഗോയ്‌യാണ് അക്ബറിനെതിരെ ഗുരുതര വെളിപെടുത്തൽ നടത്തിയിരിക്കുന്നത്.
 
ഇരുപത് വർഷങ്ങൾക്ക് മുൻപ് അക്ബർ എഡിറ്റർ ഇൻ ചീഫ് ആയിരുന്ന ഏഷ്യൻ ഏജിൽ ജോലിചെയ്യുമ്പോൾ  അക്ബർ തന്നെ മാനഭംഗപ്പെടുത്തി എന്ന് പല്ലവി ഒരു അന്താരാഷ്ട്ര മാധ്യമത്തിൽ എഴുതി. അക്ബർ തന്റെ വസ്ത്രങ്ങൾ ബലം പ്രയോഗിച്ച് അഴിച്ചുമാറ്റിയെന്ന് പല്ലവിൽ കുറിപ്പിൽ വ്യക്തമാക്കുന്നു.
 
അക്ബറിനെക്കുറിച്ചുള്ള ആരോപണങ്ങൾ വായിച്ചപ്പോൾ തലകറങ്ങുന്നതുപോലെ തോന്നി. അരോപണങ്ങൾ വായിച്ച ഉടനെ എന്റെ ദുരനുഭവത്തെക്കുറിച്ചറിയാവുന്ന ഇന്ത്യയിലെ രണ്ട് സുഹൃത്തുക്കളെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. ഇരുപത് വർഷം മനസിൽ അടക്കിപ്പിടിച്ച കാര്യമാണ് തുറന്നുപറയുന്നത് എന്ന് പല്ലവി കുറിപ്പിൽ വ്യക്തമാക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

പിണറായി ശൈലി ജനങ്ങൾക്ക് ബോധിച്ചില്ല, തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കും: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം

സര്‍ക്കാരിന്റെ ആദ്യ തീരുമാനങ്ങള്‍ എന്തെല്ലാമാകണം, ഘടകകക്ഷികളോട് നിര്‍ദേശങ്ങള്‍ രേഖാമൂലം നല്‍കാന്‍ ആവശ്യപ്പെട്ട് വി ഡി സതീശന്‍

രണ്ട് വനിതകൾ മന്ത്രിസ്ഥാനത്തേക്ക്; വി.ടി.ബൽറാമിനെ പരിഗണിക്കില്ല

മിൽമ പാൽ ലിറ്ററിനു നാല് രൂപ വർധിക്കും

അടുത്ത ലേഖനം
Show comments