നമ്മുടെ പൂജാമുറികളിൽ ദേവി രൂപത്തിലും വിഗ്രഹത്തിലുമെല്ലം കുങ്കുമംകൊണ്ട് അർച്ചന നടത്താറുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. ഇത് ദേവിയുടെ ചൈതന്യം നമ്മളിലേക്ക് പകരുകയാണ് എന്ന് വേണമെങ്കിൽ പറയാം.
കുങ്കുമം ശക്തിയുടെ സ്വരൂപമായാണ് കണക്കാക്കപ്പെടുന്നത്. കുങ്കുമത്തിന് ദേവിയുടെ ശക്തിയും ചൈതന്യവും കൂടുതൽ ഗ്രഹിക്കാനുള്ള കഴിവുണ്ട്. ദേവിയെ കുങ്കുമംകൊണ്ട് അഭിഷേകം ചയുന്നതിലൂടെ കുങ്കുമത്തിലേക്ക് ആ ചൈതന്യ പകരപ്പെടും. ആ കുങ്കുമം നമ്മൾ ചാർത്തുന്നതിലൂടെ ദേവിയുടെ ചൈത്യന്യവും അനുഗ്രഹവും നമ്മളിലേക്കും എത്തും. ഇതാണ് ദേവിക്ക് കുങ്കുമാർച്ചന നടത്തുന്നതിന് പിന്നിലെ പൊരുൾ.