Webdunia - Bharat's app for daily news and videos

Install App

സ്കൂളിലേക്ക് വരുന്നത് ആൺകുട്ടികൾക്കൊപ്പം നടക്കാനല്ലേ? പോയി കല്യാണം കഴിച്ചുകൂടെ: പെൺകുട്ടികളോട് തട്ടികയറിയ പ്രിൻസിപ്പാ‌ളിനെതിരെ കേസ്

Webdunia
തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (12:55 IST)
‌ സ്കൂൾ യൂണിഫോം ധരിക്കാത്ത പെൺകുട്ടികളോട് മോശമായി സംസാരിച്ച പെഇൻസിപ്പാളിനെതിരെ കേസ്. മധ്യപ്രദേശ് രാജ്‌ഗഡ് ജില്ലയിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ രാധേശ്യാം മാളവ്യക്കെതിരെയാണ് പോലീസ് കേസ് ഫയൽ ചെയ്‌തത്. യൂണിഫോം ധരിക്കാത്തെ വിദ്യാർഥിനികളെ ഓഫീസിലേക്ക് വിളിപ്പിച്ചാണ് പ്രിൻസിപ്പൽ മോശമായി സംസാരിച്ചതെന്ന് പരാതിയിൽ പറയുന്നു.
 
ആൺകുട്ടികൾക്കൊപ്പം നടക്കാനല്ലേ സ്കൂളിലേക്ക് വരുന്നതെന്നും പോയി കല്യാണം കഴിച്ചുകൂടെയെന്നും പ്രിൻസിപ്പാൾ ചോദിച്ചതായി പെൺകുട്ടികൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പെൺകുട്ടികളുടെ വസ്‌ത്രം സ്കൂളിലെ ആൺകുട്ടികളെ നശിപ്പിക്കുന്നുവെന്നും യൂണിഫോം ഇല്ലെങ്കിൽ നഗ്നരായി സ്കൂളിലേക്ക് വരുവെന്നും പ്രിൻസിപ്പാൾ പറഞ്ഞതായി കുട്ടികൾ പറഞ്ഞു.
 
സ്കൂൾ പ്രിൻസിപ്പാളിനെതിരെ പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തതായി പോലീസ് അറിയിച്ചു. മാളവ്യയെ അറസ്റ്റ് ചെയ്യാനായി അദ്ദേഹത്തിന്റെ വീട്ടിൽ പോലീസ് പോയെങ്കിലും കണ്ടെത്താനായില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനിയൊരു യുദ്ധമുണ്ടായാൽ നെതന്യാഹുവിനെ രക്ഷിക്കാൻ യുഎസിന് പോലും സാധിക്കില്ല: ഇറാൻ സൈനിക മേധാവി

Muharram Holiday: മുഹറം അവധിയിൽ മാറ്റമില്ല, ജൂലൈ 7 തിങ്കളാഴ്ച അവധിയില്ല

ആത്മഹത്യയല്ല; ഭര്‍ത്താവ് വായില്‍ വിഷം ഒഴിച്ചതായി മരണമൊഴി; വീട്ടമ്മ ജോര്‍ലിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു

പഹൽഗാം സംഭവം ഇന്ത്യ പാകിസ്ഥാനെ ആക്രമിക്കാനായി ഉപയോഗിച്ചു, സമാധാനത്തെ അസ്ഥിരപ്പെടുത്തിയെന്ന് ഷഹബാസ് ഷെരീഫ്

'നിപ ബാധിച്ചവരെല്ലാം മരിച്ചില്ലല്ലോ'; മാങ്കൂട്ടത്തിലിനെ തള്ളി രമേശ് ചെന്നിത്തല

അടുത്ത ലേഖനം
Show comments