Select Your Language

Notifications

webdunia
webdunia
webdunia
webdunia

തമിഴ്‌നാട് സർക്കാരിന് കനത്ത തിരിച്ചടി: ജയലളിതയുടെ സ്വത്തുക്കൾ മരുമക്കൾ ദീപയ്‌ക്കും ദീപക്കിനുമെന്ന് മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട് സർക്കാരിന് കനത്ത തിരിച്ചടി: ജയലളിതയുടെ സ്വത്തുക്കൾ മരുമക്കൾ ദീപയ്‌ക്കും ദീപക്കിനുമെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ , ബുധന്‍, 27 മെയ് 2020 (14:53 IST)
ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാര്‍ഡന്‍ വസതി സ്മാരകമാക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ ശ്രമത്തിന് ഹൈക്കോടതിയുടെ കനത്ത തിരിച്ചടി.പോയസ് ഗാർഡനിന്റെ ഒരു ഭാഗം മാത്രമെ ആവശ്യമെങ്കിൽ സ്മാരകമാക്കാൻ കഴിയുവെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്.
 
ജയലളിതയുടെ അനന്തരവൾ ജെ ദീപയെയും അനന്തരവന്‍ ജെ ദീപക്കിനെയും ജയലളിതയുടെ എല്ലാ സ്വത്തുക്കളുടെയും നിയമപരമായ അവകാശികളായി ജസ്റ്റിസ് എന്‍ കൃപാകരന്‍, ജസ്റ്റിസ് അബ്ദുല്‍ ഖുദ്ദോസ് എനനിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പ്രഖ്യാപിച്ചു.അതേസമയം വേദനിലയം  തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക വസതിയാക്കാമെന്നും. അതിന്റെ ഒരു ഭാഗം ആവശ്യമെങ്കിൽ സ്മാരകമാക്കാമെന്നും കോടതി നിർദേശിച്ചു.എന്നാൽ അനന്തരാവകാശികളുടെ അനുമതിയോടെ മാത്രമേ ഔദ്യോഗിക വസതിയാക്കി ഏറ്റെടുക്കാനാവൂ.
 
1967-ൽ ജയലളിതയുടെ അമ്മ സന്ധ്യയാണ് പോയിസ് ഗാർഡനിലെ വേദനിലയംവസതി വാങ്ങുന്നത്. അന്ന് 1.32 ലക്ഷം വിലയുണ്ടായിരുന്ന വീടിന് 46 കോടി രൂപയാണ് 2016ൽ സർക്കാർ ഇതിന് വിലയിട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക് ഡൗണ്‍ മൂലം വിഷാദരോഗം പിടിപെട്ടു; ടെലിവിഷന്‍ താരം ആത്മഹത്യ ചെയ്തു