Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭക്ഷണം പൗരന്‍റെ മൗലികാവകാശമാണ്, ഇടപെടാൻ കേന്ദ്രത്തിന് എന്ത് അവകാശമാണുള്ളത് ?; കശാപ്പ് നിയന്ത്രണ ഉത്തരവ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്‌തു

കശാപ്പ് നിയന്ത്രണ ഉത്തരവ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്‌തു

ഭക്ഷണം പൗരന്‍റെ മൗലികാവകാശമാണ്, ഇടപെടാൻ കേന്ദ്രത്തിന് എന്ത് അവകാശമാണുള്ളത് ?; കശാപ്പ് നിയന്ത്രണ ഉത്തരവ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്‌തു
ചെന്നൈ , ചൊവ്വ, 30 മെയ് 2017 (17:29 IST)
കശാപ്പിന് കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി.  ഹൈകോടതിയുടെ മധുര ബെഞ്ചി​​ന്റേതാണ്​ വിധി. നാലാഴ്​ചത്തേക്കാണ്​ സ്​റ്റേ ചെയ്​തിരിക്കുന്നത്​. സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ സെൽവ ഗോമതി നൽകിയ പൊതു താൽപര്യ ഹര്‍ജിയിലാണ്​ കോടതി ഉത്തരവ്​.

ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണ്, ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് എന്തവകാശമെന്നു ചോദിച്ച ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനും തമിഴ്‌നാട് സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. നാലാഴ്​ചക്കുള്ളിൽ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം.

ഇക്കഴിഞ്ഞ 26നാണു കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയം കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതു നിരോധിച്ചുകൊണ്ട് വിജ്ഞാപനം പുറത്തിറക്കിയത്. ഇതിനെതിരെ രാജ്യവ്യാപക പ്രതിഷേധമുണ്ടായി. കേരളമാണ് കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ ശക്തമായി പ്രതിഷേധിച്ചത്.

വിഷയത്തിൽ കേരളാ ഹൈകോടതി ഇന്നലെ കേന്ദ്രത്തോട് വിശദീകരണം തേടിയിരുന്നു. യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി​ജി സു​നി​ൽ ന​ൽ​കി​യ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി​യി​ലാ​ണ്​ ഡി​വി​ഷ​ൻ ബെ​ഞ്ച്​ കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ​ നി​ന്ന്​ കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. ഹ​ര്‍ജി വീ​ണ്ടും ബു​ധ​നാ​ഴ്​​ച പ​രി​ഗ​ണി​ക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിയുടെ കാമുകന് മറ്റൊരു സ്ത്രീയുമായി ബന്ധമോ? പുതിയ വെളിപ്പെടുത്തലുകളുമായി സുഹൃത്ത്