Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെ കൊലപ്പെടുത്തി മഹാരാഷ്ട്ര പൊലീസ്

ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെ കൊലപ്പെടുത്തി മഹാരാഷ്ട്ര പൊലീസ്

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 18 ജൂലൈ 2024 (08:26 IST)
ഏറ്റുമുട്ടലില്‍ 12 മാവോയിസ്റ്റുകളെ കൊലപ്പെടുത്തി മഹാരാഷ്ട്ര പൊലീസ്. ഗഡ്ചിരോളി ജില്ലയിലെ കാന്‍കര്‍ അതിര്‍ത്തി മേഖലയിലെ വനപ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. നിലവില്‍ പ്രദേശത്ത് മാവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ ഒരു പൊലീസുദ്യോഗസ്ഥന് പരിക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടല്‍ ആറുമണിക്കൂറോളമാണ് നീണ്ടുനിന്നത്. മാവോയിസ്റ്റുകളില്‍ നിന്ന് മൂന്ന് എകെ 47 തോക്കുകള്‍ അടക്കം നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 
 
സതീഷ് പാട്ടീല്‍ എന്ന സബ് ഇന്‍സ്‌പെക്ടര്‍ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ ഇടതു തോളിനാണ് പരിക്കേറ്റത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും എയര്‍ ലിഫ്റ്റ് ചെയ്ത് ഗഡ്ചിരോളിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാഞ്ഞാണി - ഏനാമാവ് റോഡില്‍ ഗതാഗത തടസം