Select Your Language

Notifications

webdunia
webdunia
webdunia
webdunia

മറാഠി സംസാരിക്കുന്നവര്‍ക്കെ ഇനി മഹാരാഷ്ട്രയില്‍ ഓട്ടോപെര്‍മിറ്റുള്ളു

മറാഠി സംസാരിക്കുന്നവര്‍ക്കെ ഇനി മഹാരാഷ്ട്രയില്‍ ഓട്ടോപെര്‍മിറ്റുള്ളു
മുംബൈ , ബുധന്‍, 16 സെപ്‌റ്റംബര്‍ 2015 (09:01 IST)
നവംബര്‍ ഒന്നുമുതല്‍ മഹാരാഷ്ട്രയില്‍ മറാഠി ഭാഷ സംസാരിക്കുന്നവര്‍ക്കു മാത്രമേ ഓട്ടോറിക്ഷ പെര്‍മിറ്റ് അനുവദിക്കുകയുള്ളൂവെന്ന് ഗതാഗതമന്ത്രി ദിവാകര്‍ റാവത്ത്. എന്നാല്‍ നിലവില്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് പുതിയ നിയമം ബാധകമല്ലെന്ന് അദ്ദേഹം അറിയിച്ചു.

മുംബൈ നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും വടക്കേഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായതിനാല്‍ ആണ് പുതിയ നിയമം വരുന്നത്. പുതുതായി ഓട്ടോറിക്ഷ പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ മറാഠി ഭാഷ അറിഞ്ഞിരിക്കണമെന്നതിന് പുറമേ അപേക്ഷകര്‍ എട്ടാം ക്ലാസ് ജയിച്ചിരിക്കണമെന്ന നിബന്ധനയുമുണ്ട്.

സംസ്ഥാനത്തെ 70 ശതമാനത്തോളം ഓട്ടോക്കാര്‍ ഇതരസംസ്ഥാനക്കാരാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ഗതാഗതമന്ത്രി പുതിയ നിയമം കൊണ്ടുവരാന്‍ കാരണമായി കണ്ടത്. നിലവില്‍ മുംബൈയില്‍ മാത്രം 11 ലക്ഷത്തിലേറെ ഓട്ടോ പെര്‍മിറ്റുകളുണ്ട്.

Share this Story:

Follow Webdunia malayalam