Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുംബെയില്‍ കൊവിഡ് സ്ഥിരീകരിച്ച 70രോഗികളെ കാണാനില്ല

മുംബെയില്‍ കൊവിഡ് സ്ഥിരീകരിച്ച 70രോഗികളെ കാണാനില്ല

ശ്രീനു എസ്

, ബുധന്‍, 24 ജൂണ്‍ 2020 (08:13 IST)
മുംബെയില്‍ കൊവിഡ് സ്ഥിരീകരിച്ച 70രോഗികളെ കാണാനില്ലെന്ന് അധികൃതര്‍ അറിയിച്ചു. രോഗം സ്ഥിരീകരിക്കുന്ന സമയത്ത് ഇവര്‍തന്നിരുന്ന മേല്‍വിലാസവും ഫോണ്‍ നമ്പറും തെറ്റായതു കാരണമാണ് ബന്ധപ്പെടാന്‍ സാധിക്കാത്തത്. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും ഇവരെ കണ്ടെത്താന്‍ പൊലീസിന്റെ സഹായം തേടിയെന്നും അധികൃതര്‍ അറിയിച്ചു.
 
അതേസമയം ഇന്നലെ മഹാരാഷ്ട്രയില്‍ കൊവിഡ് മൂലം 248 പേരാണ് മരണപ്പെട്ടത്. 3214പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 139010ആയി. ഇതില്‍ 69631 പേര്‍ രോഗമുക്തരായിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രവാസികളുടെ മടക്കത്തിന് പിപി‌ഇ കിറ്റ് ധരിച്ചാൽ മതിയാകും, കൊവിഡ് സർട്ടിഫിക്കറ്റിന് ബദൽ ഒരുക്കാൻ സർക്കാർ