മഹാരാഷ്ട്രയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വോട്ടെടുപ്പ് നടക്കുക.
മഹാരാഷ്ട്രയിൽ ഇന്ന് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സർക്കാർ നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് തേടും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് വോട്ടെടുപ്പ് നടക്കുക.വോട്ടെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. പ്രോ ടേം സ്പീക്കറായി എന്‍സിപി നേതാവ് ദിലീപ് വല്‍സെ പാട്ടീലിനെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.
അതേസമയം, മഹാരാഷ്ട്രയില്‍ ബിജെപി വീണ്ടും കുതിരക്കച്ചവടത്തിനു ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആരോപിച്ചിരുന്നു. വിശ്വാസ വോട്ടെടുപ്പില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ ബിജെപി ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചിരുന്നു.
മഹാരാഷ്ട്രയുടെ പതിനെട്ടാമത് മുഖ്യമന്ത്രിയായി വ്യാഴാഴ്ചയാണ് ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തത്. മനോഹര്‍ ജോഷി, നാരായണ റാണെ എന്നിവര്‍ക്ക് ശേഷം ഈ പദം അലങ്കരിക്കുന്ന മൂന്നാമത്തെ ശിവസേന നേതാവാണ് ഉദ്ധവ്